വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച കരടിക്കുഞ്ഞിന്റെ ചെവിക്കുപിടിച്ച് അമ്മക്കരടി; ചിരിപടർത്തുന്ന ദൃശ്യം

Bear Cub Peeks Into House Before Getting Dragged Away By Mom
SHARE

അനുസരണക്കേട് കാട്ടുമ്പോൾ അമ്മമാർ ചെവിക്കുപിടിക്കുന്നത് പതിവാണ്. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ അമ്മമാർക്ക് കരുതലേറെയാണ്. ശിക്ഷിച്ചും ശാസിച്ചും സ്നേഹിച്ചുമൊക്കെയാണ് അമ്മമാർ കുട്ടികളെ വളർത്തുന്നത്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.  നോർത്ത് കാരലൈനയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ അമ്മക്കരടിയും കുഞ്ഞുമാണ് ഇതിലെ കഥാപാത്രങ്ങൾ. ഭക്ഷണം തേടിയെത്തിയ അമ്മക്കരടിയും കുഞ്ഞും ഒരു വീടിനു സമീപമെത്തി. പുറത്ത് ഭക്ഷണം തേടി നടന്ന അമ്മക്കരടിയുടെ കണ്ണു വെട്ടിച്ചാണ് കരടിക്കുഞ്ഞ് വീടിന്റെ പ്രധാന വാതിലിനു മുന്നിലെത്തിയത്.

വില്യംസ് ദമമ്പതികളുടെ വീട്ടിലായിരുന്നു കരടികളുടെ അപ്രതീക്ഷിത സന്ദർശനം. പുലർച്ചെ പതിവില്ലാതെ വളർത്തുനായ കുരയ്ക്കുന്നത് കേട്ടാണ് ഇവർ ഉണർന്നത്. വീടിന്റെ പ്രധാന വാതിലിനു മുന്നിൽ അസാധാരണമായ ശബ്ദം കേട്ട് എന്താണെന്നറിയാനായി ദമ്പതികളെത്തി. അവിടെക്കണ്ട കാഴ്ച വില്യംസ് ദമ്പതികളെ അമ്പരപ്പിച്ചു. വീടിനു മുന്നിൽ വാതിലിനരികിലായി കരടിക്കുഞ്ഞിനെ കണ്ടു. പിന്നാലെ കുഞ്ഞിനെ അന്വേഷിച്ച് അമ്മക്കരടിയുമെത്തി. 

കണ്ണുവെട്ടിച്ച് വീടിനകത്തേക്ക് കയറാനൊരുങ്ങിയ കരടിക്കുഞ്ഞിനെ ചെവിക്കു പിടിച്ചാണ് അമ്മക്കരടി ശിക്ഷിച്ചത്. അനുസരണക്കേട് കാട്ടിയ കുഞ്ഞിനെ അമ്മക്കരടി ചെവിക്ക് പിടിച്ച് മടക്കിക്കൊണ്ടുപോകുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്.

English Summary: Bear Cub Peeks Into House Before Getting Dragged Away By Mom

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA