ADVERTISEMENT

ശൈത്യകാലത്ത് മഞ്ഞുവീഴ്ചയും ഇലകൾ കൊഴിയുന്നതുമൊക്കെ സാധാരണമാണ്. എന്നാൽ പൂച്ച മുകളിൽ നിന്ന് വീഴുന്നത് അസാധാരണമാണ്. നടപ്പാതയിലൂടെ നടന്നു പോകുന്നതിനിടയിൽ ഒരു വൃദ്ധന്റെ തലയിലേക്കാണ് പൂച്ച വന്നു വീണത്. വടക്കു കിഴക്കൻ ചൈനയിലെ ഹെയ്‌ലോങ്ജിയാങ് പ്രവിശ്യയിലാണ് അപൂർവ സംഭവം നടന്നത്. വളർത്തു നായയ്ക്കൊപ്പം നടക്കാനിറങ്ങി ഗാവോ ഫാങ്‍വ എന്ന വൃദ്ധന്റെ തലയിലേക്കാണ്  മുകളിൽ നിന്ന് പൂച്ച വന്നു വീണത്.

പൂച്ച വീണയുടൻ തന്നെ അയാൾ ബോധരഹിതനായി നിലംപതിച്ചു. സമീപത്തുള്ള കെട്ടിടത്തിൽ നിന്നും അബദ്ധത്തിൽ വീണതാകാം പൂച്ചയെന്നാണ് നിഗമനം. വീണയുടൻ പൂച്ച സമീപത്തുള്ള കെട്ടിടത്തെ ലക്ഷ്യമാക്കി ഓടി. ഒപ്പമുണ്ടായിരുന്ന നായ ആദ്യം ഭയന്നെങ്കിലും പിന്നീട് ഉടമയുടെ സമീപമെത്തി മണത്തു നോക്കുകയും കാരണക്കാരനായ പൂച്ചയുടെ നേർക്ക് കുരയ്ക്കുന്നതും കാണാം. സമീപത്തുണ്ടായിരുന്ന കെട്ടിടത്തിലെ സിസിടിവിയിൽ പതിഞ്ഞ ഈ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ബോധരഹിതനായ ഗാവോ ഫാങ്‍വയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. 23 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഗാവോ ഫാങ്‍വയുടെ ആരോഗ്യം മെച്ചപ്പെട്ടത്. ഇദ്ദേഹത്തിന്റെ അയൽവാസിയുടെ പൂച്ചയാണിതെന്ന് തിരിച്ചറിഞ്ഞു. പൂച്ചയുടെ ആക്രമണത്തിൽ പരുക്കേറ്റതിനെ തുടർന്ന്  നഷ്ടപരിഹാരമാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യാനുള്ള തീരുമാനത്തിലാണ് ഇപ്പോൾ ഗാവോ ഫാങ്‍വ.

English Summary: Cat Comes Crashing Down on Chinese Man’s Head from Sky, Knocks Him Unconscious

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com