എന്താണിത്? സിൽവർ ബാക്കിന്റെയും കുഞ്ഞിന്റെയും സൂക്ഷ്മനിരീക്ഷണം; ദൃശ്യം കണ്ടത് 19 ലക്ഷം പേർ!

Gorilla and its baby observing caterpillar leaves Twitter mesmerised
SHARE

ചിത്രശലഭപ്പുഴുവിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സിൽവർബാക്ക് ഗൊറില്ലയുടെയും കുഞ്ഞിന്റെയും ദൃശ്യം കൗതുകമാകുന്നു. നോട്ടം കണ്ടാൽ വലിയ സംഭവമായി തോന്നുമെങ്കിലും സമീപത്തു കൂടി കടന്നുപോയ ഇത്തിരി പോന്ന പുഴുവിനെയാണ് ഏറെ കൗതുകത്തോടെ രണ്ടുപേരും നിരീക്ഷിച്ചത്. ഇടയ്ക്ക് തട്ടിമാറ്റിയിട്ട് മണത്തുനോക്കുന്നതും കാണാം. പിന്നീട് അടുത്തേക്ക് വന്ന ചിത്രശലഭപ്പുഴുവിനെ മുതിർന്ന ഗൊറല്ല പുല്ലിലേക്ക് തട്ടിക്കളഞ്ഞു. ഗൊറില്ല കുഞ്ഞും അടുത്ത് ചെന്നിരുന്ന് ഏറെ കൗതുകത്തോടെയാണ് പുഴുവിനെ നോക്കിയത്..

നേച്ചർ ഈസ് ലിറ്റിന്റെ ട്വിറ്റർ പേജിലാണ് രസകരമായ വിഡിയോ പങ്കുവച്ചത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയും ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. 19 ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Gorilla and its baby observing caterpillar leaves Twitter mesmerised

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA