ADVERTISEMENT

പാലക്കാട് അട്ടപ്പാടിയില്‍ വായില്‍മുറിവേറ്റ് അവശനിലയിലുളള കാട്ടാനയ്ക്ക് ചികില്‍സ നല്‍കാന്‍ വനംവകുപ്പിന്റെ ശ്രമം. മയക്കുവെടി വച്ച് ചികില്‍സിച്ചാല്‍ ആനയുെട ജീവന്‍ അപകടത്തിലാകുമെന്നതിനാല്‍ മറ്റു രീതിയില്‍ മരുന്നു നല്‍കും. ആനയെ നിരീക്ഷിക്കാനായി വനപാലകരുടെ പ്രത്യേക സംഘം ക്യാംപ് ചെയ്യുന്നു.

കോഴിക്കോടു നിന്ന് അസിസ്റ്റന്റ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സത്യന്‍ ആനക്കട്ടി ഷോളയൂരിലെത്തി ആനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. പഴത്തിലോ മറ്റു ഭക്ഷ്യവസ്തുക്കളിലോ വച്ച് മരുന്നുകള്‍ നല്‍കാനേ‌ നിലവില്‍ സാധിക്കുകയുളളു. മയക്കുവെടി വച്ച ശേഷം ചികില്‍സ നല്‍കുക എളുപ്പമല്ല. ആനയുടെ ജീവന്‍ അപകടത്തിലായേക്കാം. ആനയുടെ വായിലെ മുറിവ് എത്രത്തോളം പ്രശ്നമുളളതാണെന്ന് വ്യക്തവുമല്ല. നിരവധി വീടുകള്‍ ഉള്‍പ്പെടെ തകര്‍ത്തതിനാല്‍ ബുള്‍ഡോസര്‍ എന്ന് വിളിപ്പേരുളള ആനയെ ആരെങ്കിലും അപായപ്പെടുത്തിയതാണോ. പടക്കം പൊട്ടി വായില്‍ പരുക്കേറ്റെന്നാണ് പ്രാഥമീക നിഗമനം. തമിഴ്നാട്ടില്‍ നിന്നാണ് ആന കഴിഞ്ഞദിവസം ഷോളയൂരിലെത്തിയത്.

മണ്ണാര്‍ക്കാട് അമ്പലപ്പാറയില്‍ ഗര്‍ഭിണിയായ കാട്ടാനയും ഒരുമാസം മുന്‍പ് ഷോളയൂരില്‍ അഞ്ചു വയസ്സുള്ള കുട്ടിയാനയും ചരിഞ്ഞത് സമാനമായ പരുക്കുകളോടെയായിരുന്നു.. മാത്രമല്ല, ഇവിടെ നിന്ന് ഏറെ അകലെയല്ലാത്ത കോയമ്പത്തൂര്‍ വനമേഖലയില്‍ മാത്രം ഇൗവര്‍ഷം പതിനേഴ് കാട്ടാനകള്‍ ചരിഞ്ഞതും ഗൗരവമുളളതാണ്. തമിഴ്നാടുമായി അതിര്‍ത്തിപങ്കിടുന്ന അട്ടപ്പാടി മലനിരകളില്‍ തുടര്‍ച്ചയായി കാട്ടാനകള്‍ക്ക് രോഗം ബാധിക്കുകയോ, അല്ലെങ്കില്‍ ആരെങ്കിലും ആനകളെ അപായപ്പെടുത്തുകയോ ചെയ്യുന്നു. ഇക്കാര്യത്തില്‍ പഠനവും അന്വേഷണവും ആവശ്യമാണ്. 

English Summary: Grievously injured jumbo spotted at Attappadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com