കൊലയാളി തിമിംഗലത്തിൽ നിന്നും രക്ഷപെടാൻ ബോട്ടിലൊളിച്ച നീർനായ; കൗതുക ദൃശ്യം!

 Sea otter being chased by a killer whale leaps to safety on a boat
SHARE

കൊലയാളി തിമിംഗലത്തിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ ബോട്ടിലൊളിച്ച നീർനായയുടെ ദൃശ്യം കൗതുകമാകുന്നു. അലാസ്ക്കയിലെ ഹാലിബട്ട് കോവ് ലഗൂണിലാണ് സംഭവം നടന്നത്. 37 കാരനായ ജോൺ ഡോർണല്ലസ് ആണ് തന്റെ ബോട്ടിലേക്ക് കയറി രക്ഷപെട്ട നീർനായയുടെ ദൃശ്യം പകർത്തിയത്.

കൊലയാളി തിമിംഗലം പിന്തുടരുന്നതിനിടയിലാണ് നീർനായ സമീപത്തുകൂടി പോവുകയായിരുന്ന ബോട്ടിലേക്ക് ചാടിക്കയറി രക്ഷപെട്ടത്. ബോട്ടിനു ചുറ്റും വട്ടം കറങ്ങിയ ശേഷമാണ് നീർനായ ബോട്ടിനു പിന്നിലുള്ള സ്ഥലത്തേക്ക് ചാടിക്കയറിയത്. പിന്നാലെയെത്തിയ തിമിംഗലം ബോട്ടിനരികിലൂടെ കടന്നുപോകുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. ഡാർക്ക് സൈഡ് ഓഫ് നേച്ചറിന്റെ ട്വിറ്റർ പേജിലാണ് ഈ ദൃശ്യം പങ്കുവച്ചത്.

English Summary: Sea otter being chased by a killer whale leaps to safety on a boat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA