ADVERTISEMENT

ചിലയിനം പാമ്പുകൾ മറ്റു പാമ്പുകളെ ആഹാരമാക്കാറുണ്ട്.  എന്നാൽ സ്വന്തം ശരീരം തന്നെ ഇരയെന്നു തെറ്റിധരിച്ച് അകത്താക്കാൻ ശ്രമിച്ച പാമ്പിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വാലു മുതൽ ശരീരത്തിന്റെ ഏറിയ പങ്കും ഈ പാമ്പ് അകത്താക്കിയിരുന്നു. സമീപത്തുണ്ടായിരുന്ന ആളുടെ അവസരോചിതമായ ഇടപെടലാണ് ഇവിടെ പാമ്പിന്റെ രക്ഷയ്ക്കെത്തിയത്.

 Snake tries to eat itself, help arrives in nick of time

ഇങ്ങനെ പാമ്പിന്റെ വായിലെത്തിയ ശരീരം കുറച്ചു നേരം കഴിയുമ്പോൾ ദഹനരസത്തിന്റെ പ്രവർത്തനത്താൽ ദഹിച്ചു തുടങ്ങും. അങ്ങനെ സംഭവിച്ചാൽ മെല്ലെ പാമ്പിന് ജീവൻ നഷ്ടമാകും, എന്നാൽ സമീപത്തുണ്ടായിരുന്ന ആൾ പാമ്പിന്റെ വായിൽ ദ്രവരൂപത്തിലുള്ളെതന്തോ പുരട്ടിയതോടെ പാമ്പ് വിഴുങ്ങിയ ശരീരഭാഗം വേഗം പുറത്തേക്ക് ഛർദ്ദിച്ചു. ഇതോടെ അപകടം ഒഴിവാകുകയും ചെയ്തു.

ഇരയാണെന്നു തെറ്റിധരിച്ചോ കടുത്ത സമ്മർദത്തിൽ അകപ്പെടുമ്പോഴോ ആണ് പാമ്പുകൾ സ്വന്തം ശരീരം വിഴുങ്ങുന്നതെന്ന് വിദഗ്ധർ വ്യക്തമാക്കി.

 English Summary: Snake tries to eat itself, help arrives in nick of time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com