കുഴിയിൽ അകപ്പെട്ട കരടിയെ രക്ഷിച്ചു; കൈയടി നേടി വനം വകുപ്പ്, ദൃശ്യം

Forest officials in Nilgiri rescue bear trapped in a ditch
SHARE

കുഴിയിൽ അകപ്പെട്ട കരടിയെ രക്ഷിച്ച് വനം വകുപ്പ്. തമിഴ്നാട്ടിലെ നീലഗിരി വനമേഖലയിലാണ് സംഭവം നടന്നത്. കുഴിൽ വീണ് രക്ഷപെടാനാകാതെ ബുദ്ധിമുട്ടിയ കരടിയെ ഏണിയുപയോഗിച്ചാണ് വനം വകുപ്പ് ജീവനക്കാർ രക്ഷിച്ചത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. 

കുഴിയിൽ അകപ്പെട്ട കരടി കരകയറാനാവാതെ പരിഭ്രാന്തിയോടെ നടക്കുന്നതും വശങ്ങളിൽ പിടിച്ച് കയറാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ കാണാം. എന്നാൽ ആഴമേറിയ കുഴിയായതിനാൽ കരടിക്ക് കരകയറാനായില്ല. സധ്യയോടെ സംഭവസ്ഥലത്തെത്തിയ നീലഗിരി വനംവകുപ്പ് അധികൃതർ വലിയ ഏണി കുഴിയിലേക്ക് വച്ചു കൊടുത്ത് സുരക്ഷിതമായ അകലത്തിൽ മാറിനിന്നു. ഏണിയിലൂടെ കരയിലേക്ക് പിടിച്ചു കയറിയ കരടി പുറത്തിറങ്ങിയ ശേഷം ഓടിമറഞ്ഞു. 

ഒരു ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ കരടിയെ രക്ഷിക്കുന്ന ദൃശ്യം കണ്ടുകഴിഞ്ഞു. നിരവധിയാളുകൾ വനം വകുപ്പ് അധികൃതർക്ക് അഭിനന്ദനവുമായും രംഗത്തെത്തി.

English Summary: Forest officials in Nilgiri rescue bear trapped in a ditch

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA