കീരിയും മൂർഖനും തമ്മിലുള്ള പോരാട്ടം; രക്ഷയ്ക്കെത്തിയത് കാട്ടുപന്നിക്കൂട്ടം, ഒടുവിൽ?

Fight between Mongoose and Cobra in Middle of a Road
SHARE

കീരിയുടെ മുന്നിൽ അകപ്പെട്ടാൽ പിന്നെ പാമ്പുകളുടെ കാര്യം പറയേണ്ടതില്ല. പാമ്പുകളെ കൊല്ലാതെ കീരികൾ അടങ്ങാറില്ല. എന്നാൽ മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമിച്ച കീരിക്ക് ഇവിടെ പരാജിതനായി മടങ്ങേണ്ടി വന്നു. ഈ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് അപൂർവ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. 

ചെമ്മൺ പാതയ്ക്കു നടുവിലായിരുന്നു കീരിയുടെയും പാമ്പിന്റെയും പോരാട്ടം. മൂർഖൻ പാമ്പിനെ കീരി പിടികൂടുമെന്ന ഘട്ടത്തിലെത്തിയപ്പോൾ പാമ്പിന്റെ രക്ഷയ്ക്കെത്തിയത് ഒരു കൂട്ടം കാട്ടുപന്നികളാണ്. കാട്ടുപന്നിയും കുഞ്ഞുങ്ങളും ഓടി അടുത്തേക്കെത്തിയതോടെ കീരി ഭയന്ന് പിൻമാറി. കാട്ടുപന്നിക്കൂട്ടം പാമ്പിന്റെ സമീപത്തു നിന്നും നീങ്ങിയപ്പോൾ വീണ്ടും കീരിയെത്തിയെങ്കിലും പന്നിക്കുഞ്ഞുങ്ങൾ സമീപത്തേക്ക് വന്നതോടെ കീരി വീണ്ടും പിൻമാറുകയായിരുന്നു. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. 

English Summary: Fight between Mongoose and Cobra in Middle of a Road 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA