മകന്റെ കിടക്കയിൽ കണ്ടത് കൂറ്റൻ പെരുമ്പാമ്പിനെ: ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ

Horrifying moment mother catches a giant python napping in her child's bed
SHARE

കുഞ്ഞിന്റെ കിടപ്പുമുറിയിലേക്ക് കയറിയതാണ് ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ ജീവിക്കുന്ന ഒരു അമ്മ. എന്നാൽ മുറിക്കുള്ളിലെ കിടക്കയിൽ കണ്ടത് ഏറെ  ഭയപ്പെടുത്തുന്ന ഒരു കാഴ്ചയാണ്.  രണ്ടു മീറ്ററിലധികം നീളമുള്ള ഒരു കൂറ്റൻ പെരുമ്പാമ്പ് മകന്റെ കിടക്കയിൽ സുഖമായി ഉറങ്ങുന്നു.

കിടക്കയിലുണ്ടായിരുന്ന ഇലക്ട്രിക് ബ്ലാങ്കറ്റിന്റെ ചൂടുപറ്റി കിടക്കുന്ന പെരുമ്പാമ്പിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ആദ്യം ഒന്ന് ഭയന്നെങ്കിലും പെട്ടെന്നുതന്നെ സംയമനം വീണ്ടെടുത്ത  വീട്ടുകാർ പാമ്പു പിടുത്ത വിദഗ്ധരെ വിവരമറിയിച്ചു. എന്നാൽ പെരുമ്പാമ്പിന്റെ വലുപ്പം കണ്ട് പാമ്പുപിടുത്തക്കാരൻ പോലും അമ്പരന്നു. സമീപത്ത് മനുഷ്യരുടെ സാമീപ്യമറിഞ്ഞിട്ടും കിടക്കയിൽ നിന്നും ചലിക്കാതെ  പെരുമ്പാമ്പ് അതേ സ്ഥിതിയിൽ തുടരുന്നതും ദൃശ്യത്തിൽ കാണാം. 

ഒടുവിൽ പാമ്പുപിടുത്തക്കാരൻ പെരുമ്പാമ്പിനെ പിടികൂടി ബാഗിനുള്ളിലാക്കുകയായിരുന്നു. പിന്നീട് പാമ്പിനെ കാടിനുള്ളിലേക്ക് സ്വതന്ത്രമായി തുറന്നുവിട്ടു. മഴയുള്ള ദിവസമായിരുന്നതിനാൽ ചൂടുതേടിയവാം പെരുമ്പാമ്പ് മുറിക്കുള്ളിലേക്ക് ഇഴഞ്ഞെത്തിയതെന്നാണ് കരുതുന്നത്. പാമ്പ് മുറിക്കുള്ളിൽ പ്രവേശിച്ച സമയത്ത് കുട്ടി അവിടെ ഇല്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.

ഓസ്ട്രേലിയയിലെ കാലാവസ്ഥയിൽ മാറ്റം വരുന്ന സമയത്ത് പാമ്പുകൾ ഇണചേരാൻ പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്ന് അധികൃതരുടെ അറിയിപ്പുണ്ട്. ഈ സമയങ്ങളിൽ അവ വളരെ അക്രമകാരികളാകുന്നതിനാൽ  ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവും  അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.

English Summary: Horrifying moment mother catches a giant python napping in her child's bed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA