ഇത് യഥാർത്ഥ പികാച്ചുവോ? മഞ്ഞനിറത്തിലുള്ള പൂച്ചയുടെ ചിത്രം കൗതുകമാകുന്നു

Home remedy gone wrong, pet cat’s white fur turns yellow
Image Credit: Thammapa Supamas/Facebook
SHARE

വളർത്തു മൃഗങ്ങളിൽ ഏറ്റവും ഓമനത്തമുള്ളവയാണ് പൂച്ചകൾ. അവയുടെ പല വികൃതികളും  സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിക്കാറുമുണ്ട്. കറുപ്പും വെളുപ്പും തവിട്ടും നിറങ്ങളിലൊക്കയാണ് സാധാരണയായി പൂച്ചകളെ കാണാറുള്ളത്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി പൂർണമായും മഞ്ഞനിറത്തിലുള്ള ഒരു പൂച്ചയുടെ ചിത്രമാണ് ഇപ്പോൾ തായ്‌ലൻഡിൽ നിന്നും പുറത്തു വരുന്നത്. 

ആദ്യം ചിത്രം കണ്ട് എല്ലാവരും ഒന്നമ്പരന്നു. എന്നാൽ പിന്നീടാണ് ഉടമസ്ഥയ്ക്ക് പറ്റിയ ഒരു പിഴവാണ് ഈ നിറംമാറ്റത്തിന് പിന്നിലെന്ന് മനസ്സിലായത്. പൂച്ചയുടെ ശരീരത്തിലുണ്ടായ അണുബാധ മാറുന്നതിനു വേണ്ടി  മഞ്ഞൾ തേച്ചതിനാലാണ് അതിന്റെ നിറം മാറിയത്. രോഗബാധയുള്ള സ്ഥലത്തു മാത്രം തേയ്ക്കുന്നതിനുപകരം പൂച്ചയുടെ ശരീരത്തിലാകെ ഉടമസ്ഥയായ തമ്മപ സുപമസ് അബദ്ധത്തിൽ മഞ്ഞൾ തേച്ചു. എന്നാൽ പിന്നീട് മഞ്ഞൾക്കറ കഴുകിക്കളയാനാവാതെ വന്നതോടെ പൂച്ച മഞ്ഞ നിറത്തിൽ തന്നെ തുടർന്നു.

എന്തായാലും വ്യത്യസ്തമായ നിറത്തിലുള്ള പൂച്ചയുടെ ലുക്കിന് ഇപ്പോൾ ആരാധകരേറെയാണ്. കോമിക് കഥാപാത്രമായ പികാച്ചുവുമായുള്ള സാദൃശ്യത്തെ തുടർന്ന് പലരും ഇപ്പോൾ  പികാച്ചു എന്നാണ് ഈ പൂച്ചയെ വിശേഷിപ്പിക്കുന്നത്. ഇതോടെ പികാച്ചുവിന്റെ ശരീരത്തിലെ വരകൾക്ക് സമാനമായ രീതിയിൽ തൻറെ പൂച്ചയുടെ ശരീരത്തിലും ഡിജിറ്റൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് വരകളിട്ട ചിത്രങ്ങളും ഉടമസ്ഥ പങ്കുവെച്ചു. ഏറെ കൗതുകത്തോടെയാണ് ഈ ചിത്രങ്ങൾ സൈബർ ലോകം ഏറ്റെടുത്തത്.

പൂച്ചയുടെ ദേഹമാസകലം നിറം പടർന്നുവെങ്കിലും അണുബാധ കുറഞ്ഞുവരുന്നതായി തമ്മപ ഫേസ്ബുക്കിൽ കുറിക്കുന്നു. കാൽപ്പാദത്തിലെ വ്രണങ്ങൾ കരിഞ്ഞു വരുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.അതേസമയം വളർത്തുമൃഗങ്ങളിലുണ്ടാകുന്ന അസുഖങ്ങൾക്ക് സ്വയം ചികിത്സാമാർഗങ്ങൾ അവലംബിക്കാതെ വിദഗ്ധരുടെ സഹായം തേടണമെന്ന അഭിപ്രായവും പലരും ചിത്രത്തിനുള്ള മറുപടിയായി പങ്കുവയ്ക്കുന്നുണ്ട്.

English Summary: Home remedy gone wrong, pet cat’s white fur turns yellow

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA