ശ്....ഉറങ്ങുവാണോ? കാലിൽ തലോടി; ഉണർന്നപ്പോൾ മുന്നിൽ കൂറ്റൻ കരടി, ദൃശ്യം

Sleeping Man Startled Awake By Bear Nudging His Foot
SHARE

വീട്ടിലെ നീന്തൽക്കുളത്തിനരികെ പകലുറക്കത്തിലായിരുന്നു മാത്യു ബെറ്റെ എന്ന മസാച്ചുസെറ്റ് സ്വദേശി. കാലിലെന്തോ തട്ടുന്നതറിഞ്ഞാണ് മയക്കമുണർന്നത്. ഉണർന്നപ്പോൾ മുന്നിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. മാറ്റിന്റെ വീടിന്റെ തുറന്നിട്ടട്ട ഗേറ്റിലൂടെ അകത്തു കടന്ന് കാലിൽ മുട്ടിയുരുമ്മിയത് ഒരു കരടിയായിരുന്നു.

ഇയാളുടെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഗേറ്റിനുള്ളിലൂടെ അകത്ത് കടന്ന കരടി ആദ്യം നീന്തൽകുളത്തിനരികിലെത്തി അതിൽ നിന്ന് വെള്ളം കുടിക്കുന്നുണ്ട്. പിന്നീടാണ് ഉറങ്ങുന്ന മാറ്റിനെ കരടി കണ്ടത്. അടുത്തെത്തി കാലിലേക്ക് മുഖമുരസി. പിന്നീട് മുൻകാലുകളുയർത്തി മാറ്റിന്റെ കാലിൽ തൊട്ടു. ഇതോടെ മാറ്റ് ഇണർന്നു. കരടിയെ കണ്ട മാറ്റ് ഞെട്ടി. ഇതുകണ്ട കരടി നിമിഷ നേരം കൊണ്ട് ഓടിമറഞ്ഞു. മാറ്റ് ഫോണെടുത്ത് ചിത്രം പകർത്താൻ ശ്രമിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.

മാറ്റിന്റെ ഭാര്യയാണ് ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. എന്തായാലും വിഡിയോ കണ്ട് എല്ലാവരും അദ്ഭുദപ്പെട്ടിരിക്കുകയാണ്. ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യമെന്നാണ് വിഡിയോ കണ്ട് പലരും അഭിപ്രായം പങ്കുവച്ചത്. കരടികളുടെ എണ്ണം വളരെ കൂടുതലുള്ള പ്രദേശമാണിത്.

English Summary: Sleeping Man Startled Awake By Bear Nudging His Foot

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA