ADVERTISEMENT

പാമ്പുകളെ പേടിയില്ലാത്തവർ വിരളമാണ്. പാമ്പെന്ന് കേൾക്കുമ്പോൾ തന്നെ ഭയമാണ്. അപ്പോൾ നോക്കുന്നിടത്തെല്ലാം പാമ്പുകളെ കണ്ടാൽ എങ്ങനെയുണ്ടാകും? അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ചെകുത്താനും കടലിനും ഇടയിൽ അകപ്പെട്ട അവസ്ഥയിലായിരുന്നു 20 സെക്കൻഡ് ദൈർഖ്യമുള്ള ഈ ദൃശ്യത്തിൽ കാണുന്ന യുവാവ്. 

വെള്ളത്തിനു നടുവിൽ അകപ്പെട്ട യുവാവ് ചരിഞ്ഞ പ്രതലത്തിൽ നിൽക്കുമ്പോഴാണ് വെള്ളത്തിലൂടെയെത്തിയ പാമ്പ് യുവാവ് നിൽക്കുന്ന  സ്ഥലത്തേക്ക് കയറാൻ ശ്രമിച്ചത്. പാമ്പിനെ കണ്ട് ഭയന്ന യുവാവ് ഭയന്ന് പിന്നോട്ടുമാറി. എന്നാൽ വെള്ളത്തിലേക്ക് മടങ്ങിയ പാമ്പിനെ കൈയിലെടുത്ത് യുവാവ് താൻ നിൽക്കുന്ന സ്ഥലത്ത് അഭയം നൽകാൻ തീരുമാനിച്ചു. എന്നാൽ പാമ്പിനെ കൈയിലെടുത്ത് താഴെവച്ചപ്പോൾ തന്നെ അത് യുവാവിനു നേരെ ചീറിയടുത്തു. പാമ്പിനെ രക്ഷിക്കേണ്ടിയിരുന്നില്ലെന്ന് അപ്പോൾ തന്നെ യുവാവിനു തോന്നിയിരിക്കാം. 

എന്നാൽ ആക്രമിക്കാനെത്തുന്ന പാമ്പിനെ ഭയന്ന് പിന്നോട്ടു മാറുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായ ആ കാഴ്ച. ചരിഞ്ഞ പ്രതലത്തിലൂടെ മുകളിൽ നിന്ന് യുവാവിനടുത്തതേക്കെത്തിയത് കൂറ്റൻ പെരുമ്പാമ്പ്. ഭയന്നു വിറച്ച യുവാവ് പാമ്പ് അടുത്തേക്കെത്തുന്നത് കണ്ട് വെള്ളത്തിലേക്ക് മറിഞ്ഞു വീണു. ഒപ്പം രണ്ട് പാമ്പുകളും വെള്ളത്തിലേക്ക് ചാടി. 

അസാധാരണമായ ഈ ദൃശ്യം എവിടെ നിന്നാണ് പകർത്തിയതെന്ന് വ്യക്തമല്ല. വെള്ളപ്പൊക്കം നേരിട്ട ഏതെങ്കിലും പ്രദേശത്തു നിന്നുള്ളതാകാം ദൃശ്യമെന്നാണ് നിഗമനം. ദി അൺഎക്സ്പ്ലേൻഡ് എന്ന ട്വിറ്റർ പേജിലാണ് ദൃശ്യം പങ്കുവച്ചത്. 3 ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: his Snake Video Was Already Scary, Then Came An Unexpected Twist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com