കാലികള്‍ മേഞ്ഞു നടക്കും പോലെ ജനവാസ കേന്ദ്രങ്ങളിലൂടെ കാട്ടാനകൾ, ഭീതിയോടെ ജനങ്ങൾ!

 Elephant menace acute in parts Malappuram
SHARE

കാലികള്‍ മേഞ്ഞു നടക്കുംപോലെ ജനവാസ കേന്ദ്രത്തില്‍ കാട്ടാനകളെ ദൃശ്യങ്ങളില്‍ കാണുന്നവര്‍ക്ക് കൗതുകമായിരിക്കും. എന്നാല്‍ പ്രദേശത്തെ താമസക്കാരേയും കര്‍ഷകരേയും ഭീതിയില്‍ നിര്‍ത്തിയാണ് കാട്ടാനകളുടെ സവാരി. മലപ്പുറം പോത്തുകല്ലിലാണ് പതിവായി കാട്ടാനകളിറങ്ങുന്നത്.

ചാലിയാര്‍ തീരത്ത് മുണ്ടേരിക്കടുത്ത മുക്കത്തു നിന്നുളള ദൃശ്യങ്ങളാണിത്. പകല്‍ സമയത്തു പോലും ചാലിയാറിറിന്റെ മണല്‍പ്പരപ്പിലൂടെ കാട്ടാനകള്‍ നടന്നു പോവുന്നുണ്ട്. ജനവാസ മേഖലയാണിത്. തിരക്കേറിയ റോഡും തൊട്ടടുത്തു കാണാം. പുഴയില്‍ നനക്കാനും കുളിക്കാനുമെല്ലാം കുട്ടികളടക്കം എപ്പോഴുമുളള വഴികളിലൂടെയാണ് കാട്ടുകൊമ്പന്‍മാരുടെ സഞ്ചാരം. നാട്ടുകാര്‍ ഒച്ചവച്ചും പടക്കം പൊട്ടിച്ചുമെല്ലാം മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പലപ്പോഴും ആനക്കൂട്ടം പിന്‍വാങ്ങുക.

English Summary: Elephant menace acute in parts Malappuram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA