കൂട്ടത്തിലൊന്നിനെ മലമ്പാമ്പ് പിടിച്ചു; മരച്ചില്ലകളെറി​ഞ്ഞു മറ്റു കുരങ്ങുകളുടെ പോരാട്ടം, ഒടുവിൽ

Python swallows monkey in Athirappilly
കുരങ്ങനെ ചുറ്റിവരിഞ്ഞ മലമ്പാമ്പ്
SHARE

മലമ്പാമ്പിന്റെ പിടിയിലകപ്പെട്ട കുരങ്ങനെ മോചിപ്പിക്കാൻ മരച്ചില്ലകളെറി​ഞ്ഞു മറ്റു കുരങ്ങുകളുടെ പോരാട്ടം. എന്നാൽ, കുരങ്ങിനെ മലമ്പാമ്പ് ചുറ്റിവരിഞ്ഞു വിഴുങ്ങിയതോടെ കുരങ്ങിൻകൂട്ടത്തിന്റെ നിലവിളി ദയനീയ കാഴ്ചയായി. അതിരപ്പിള്ളി ആനമല പാതയോരത്തു കണ്ണൻകുഴിക്കു സമീപം ഇന്നലെ ഉച്ചയോടെയാണ് പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ പാമ്പ് ആൺകുരങ്ങിനെ പിടികൂടിയത്.

മറ്റു കുരങ്ങുകളുടെ കൂട്ടനിലവിളി കേട്ടെത്തിയ പ്ലാന്റേഷൻ തൊഴിലാളികൾ കുരങ്ങനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പാമ്പ് ചീറിയടുത്തതോടെ പിന്മാറി. എന്നിട്ടും മറ്റു കുരങ്ങുകൾ ശ്രമം നിർത്തിയില്ല. മരച്ചില്ലകൾ ഒടിച്ചെറിഞ്ഞു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ പാമ്പ് കുരങ്ങിനെ വിഴുങ്ങി.

English Summary: Python swallows monkey in Athirapally

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA