ട്രക്ക് തടഞ്ഞു നിർത്തി കരിമ്പ് തിന്നുന്ന ആനക്കൂട്ടം, ദൃശ്യം കൗതുകമാകുന്നു!

Elephant Family Eating Sugarcane From Truck
SHARE

ആനകൾക്ക് ഏറെയിഷ്ടമുള്ള ഭക്ഷ്യവസ്തുവാണ് കരിമ്പ്. അതുകൊണ്ട് തന്നെ കരിമ്പ് എവിടെ കണ്ടാലും ആനകൾ വെറുതെ വിടാറുമില്ല. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മിക്ക കാനന പാതകളിലും ആനക്കൂട്ടം ഇറങ്ങുന്നത് പതിവാണ്. ഇതിലെ കടന്നുപോകുന്ന വാഹനങ്ങൾ കാട്ടാനക്കൂട്ടത്തെ കാണുമ്പോൾ നിർത്തിയിടുകയാണ് പതിവ്. ഇങ്ങനെ നിർത്തിയിട്ടിരിക്കുന്ന ചരക്കു വാഹനങ്ങളിൽ ഒന്നിൽ കരിമ്പാണുണ്ടായിരുന്നത്.

കരിമ്പു നിറച്ച ട്രക്കിനരികിലേക്കാണ് കാട്ടാനക്കൂട്ടമെത്തിയത്. അമ്മയും രണ്ടു കുഞ്ഞുങ്ങളുമാണ് സംഘത്തിലുണ്ടായിരുന്നത്. ട്രക്കിനരികിലെത്തിയ അമ്മയായ തുമ്പിക്കൈ ഉയർത്തി ട്രക്കിനു മുകളിൽ അടുക്കിയിരുന്ന കരിമ്പെടുക്കുകയായിരുന്നു. ട്രക്കിനുള്ളിൽ ഉണ്ടായിരുന്നവരാണ് ഈ ദൃശ്യം പകർത്തിയത്.

തെക്കേ ഇന്ത്യയിലെവിടെയോ നടന്ന സംഭവത്തിന്റെ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Elephant Family Eating Sugarcane From Truck

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA