ADVERTISEMENT

ഗുജറാത്തിലെ ഗിർ വനത്തിലൂടെ ജോലി കഴിഞ്ഞു രാത്രിയിൽ മടടങ്ങുമ്പോഴാണ് വഴിയിൽ മാർഗ തടസ്സം സൃഷ്ടിച്ച് സിംഹം കിടന്നക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പകൽ മുഴുവൻ നീണ്ട ജോലിക്കു ശേഷം മടങ്ങുകയായിരുന്ന വനം വകുപ്പ് വാച്ചർ മഹേഷ് സൺദർവയാണ് ബൈക്കിൽ മടങ്ങും വഴി സിംഹത്തിന്റെ മുന്നിൽ അകപ്പെട്ടത്. സിംഹം വഴിയിൽ നിന്നും മാറാതെ മുന്നോട്ട് പോകാൻ സാധിക്കാത്തതിനാൽ സിംഹത്തോട് അപേക്ഷിക്കാൻ തന്നെ മഹേഷ് തീരുമാനിച്ചു. മഹേഷ് തന്നെയാണ് ഈ ദൃശ്യം ചിത്രീകരിച്ചതും പിന്നീട് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഡോ. അൻഷുമാനുമായി പങ്കുവച്ചതും. 

‘പകൽ മുഴുവൻ നിങ്ങൾക്കായി ജോലി ചെയ്യുകയായിരുന്നു, ദയവായി വീട്ടിൽ പോകാൻ അനുവദിക്കണം’ എന്നായിരുന്നു ഗുജറാത്തി ഭാഷയിലുള്ള മഹേഷിന്റ അപേക്ഷ. അപേക്ഷയുടെ പിന്നാലെ ഒരു പ്രത്യേക ശബ്ദം കൂടി വച്ചതോടെ സിംഹം വഴിയിൽ നിന്നെഴുന്നേറ്റ് കാട്ടിലേക്ക് മറഞ്ഞു. മഹേഷിന്റെ പ്രത്യേക തരത്തിലുള്ള അപേക്ഷ മാനിച്ചാവാം സിംഹം എഴുന്നേറ്റ് പോയതെന്നാണ് സമൂഹമാധ്യമങ്ങളിൽ അഭിപ്രായം നിറയുന്നത്.

32 സെക്കൻഡ് ദൈർഖ്യമുള്ള ദൃശ്യം ഡോ. അൻഷുമാന്‍ ആണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ഗിർ വനത്തിലെ മിക്ക കാഴ്ചകളും ഡോ. അൻഷുമാന്‍ പതിവായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Gir Forest Guard, Going Home At Night, Finds Lion On Road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com