വഴിയരികിൽ വെറുതെ നിന്ന കാളയെ അടിച്ച വൃദ്ധനു സംഭവിച്ചത്?

Bull attacks old man after he beats it with stick
SHARE

വഴിയരികിൽ മതിലിനോട് ചേർന്നു വെറുതെ നിൽക്കുകയായിരുന്നു ഒരു കാള. സമീപത്തു കൂടി നടന്നു പോവുകയായിരുന്ന വയോധികൻ വെറുതെ നിൽക്കുന്ന കാളയെ കയ്യിലിരുന്ന വടികൊണ്ട് അടിച്ചു. പ്രകോപിതനായ കാള വയോധികനെ ആക്രമിച്ചു. വയോധികനെ കാള ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 

27 സെക്കന്‍ഡുളള വിഡിയോയിൽ റോഡരികില്‍ നില്‍ക്കുന്ന കാളയെ കാണാം. എതിര്‍വശത്തായി രണ്ടുപേര്‍ വീടിനോടു ചേർന്നുള്ള പടിയില്‍ ഇരിക്കുന്നുണ്ട്. ഈ സമയത്ത് ആ വഴി കടന്നുവന്ന വയോധികനാണ് കാളയെ തല്ലിയത്. തുടര്‍ച്ചയായി മൂന്നുതവണ തല്ലിയതോടെ, കാള വയോധികനെ ആക്രമിക്കുകയായിരുന്നു. 

തല കൊണ്ടുള്ള കാളയുടെ  ശക്തമായ ഇടിയില്‍ വയോധികന്‍ തെറിച്ചു പോകുന്നതും ഒരു മതിലില്‍ തട്ടി നിലത്തുവീഴുന്നതും വ്യക്തമാണ്. തുടര്‍ന്ന് വയോധികന്‍ എഴുന്നേറ്റ് നില്‍ക്കുന്നതും കാണാം.. കർമഫലമാണ് ഇതെന്നാണ് ദൃശ്യം കണ്ടവർ അഭിപ്രായപ്പെടുന്നത്. 

English Summary: Bull attacks old man after he beats it with stick, video goes viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA