കൂട്ടിലേക്കെത്തിയത് കൂറ്റൻ പെരുമ്പാമ്പ്; ജീവൻ നൽകി കുഞ്ഞുങ്ങളെ രക്ഷിച്ച് അമ്മ പക്ഷി, വിഡിയോ

Bird Makes Sure Her Chicks Stay Safe From Snake, Sacrifices Her Life
SHARE

എന്ത് ത്യാഗം ചെയ്തും സ്വന്തം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ മനുഷ്യരെ പോലെയോ അതിലധികമോ കരുതലുള്ളവരാണ് മറ്റു ജീവികളും. കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ബലി കൊടുക്കുന്ന ഒരു അമ്മ പക്ഷിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പര കാഴ്ചയാകുന്നത്. കുഞ്ഞുങ്ങളോടൊപ്പം  കഴിയുന്ന കൂട്ടിലേക്ക് ഇര തേടിയെത്തിയ പെരുമ്പാമ്പിന് സ്വയം ഇരയായി കൊണ്ട് കുഞ്ഞുങ്ങളെ രക്ഷിക്കുന്ന അമ്മ പക്ഷിയെ ദൃശ്യങ്ങളിൽ കാണാം.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥയായ സുധാ രാമൻ ആണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. കുഞ്ഞുങ്ങളോടൊപ്പം മണ്ണിനടിയിലെ കുഴിയിലിരിക്കുന്ന സമയത്താണ് സമീപത്തുള്ള പൊത്തിൽ നിന്നും ഒരു കൂറ്റൻ പെരുമ്പാമ്പ് ഇഴഞ്ഞെത്തുന്നത് അമ്മയുടെ ശ്രദ്ധയിൽപെട്ടത്. പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞതോടെ തന്റെ ചിറകുകൾ  വേഗത്തിലടിച്ച് ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി  കുഞ്ഞുങ്ങളെയെല്ലാം കുഴിക്ക് പുറത്തെത്തിക്കാൻ  ശ്രമിക്കുകയാണ് പക്ഷി.

എന്നാൽ ഈ സമയം കൊണ്ട് പാമ്പിഴഞ്ഞു കുഴിക്കുള്ളിലേക്ക് കയറുകയും ചെയ്തു. സ്വയം കുഴിക്ക് പുറത്തെത്തി രക്ഷപ്പെടാൻ അവസരമുണ്ടായിട്ടും അവസാനത്തെ കുഞ്ഞിനെയും പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു അമ്മ പക്ഷി. ഒടുവിൽ ആ ശ്രമത്തിൽ  പക്ഷി വിജയിക്കുകതന്നെ ചെയ്തു. എന്നാൽ കുഞ്ഞുങ്ങളെല്ലാം പുറത്തെത്തിയപ്പോഴേക്കും അമ്മ പക്ഷിയെ പാമ്പ് വരിഞ്ഞുമുറുക്കി തുടങ്ങിയിരുന്നു. ഒടുവിൽ പുറത്തിറങ്ങാനാവാതെ കുഴിക്കുള്ളിൽ വച്ചുതന്നെ അമ്മ പക്ഷി പെരുമ്പാമ്പിനിരയായി  മാറുന്നത് ദൃശ്യത്തിൽ കാണാം.

പ്രകൃതിനിയമങ്ങളെക്കാളും ശക്തമാണ് മാതൃത്വം എന്ന കുറിപ്പോടെയാണ് സുധാ രമൺ ദൃശ്യം പങ്കുവച്ചിരിക്കുന്നത്. ദൃശ്യം സമൂഹമാധ്യമങ്ങളിലെത്തിയതോടെ ഏറെ വികാരാധീനരായാണ് പലരും  പ്രതികരണങ്ങളുമായെത്തുന്നത്. ഹൃദയഭേദകമായ കാഴ്ചയാണിതെന്നും അമ്മ പക്ഷിയുടെ മാനസികാവസ്ഥ ഏതു മാതാപിതാക്കൾക്കും  മനസ്സിലാക്കാനാകുമെന്നുമാണ് അഭിപ്രായങ്ങൾ നിറയുന്നത്.

English Summary: Bird Makes Sure Her Chicks Stay Safe From Snake, Sacrifices Her Life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA