ADVERTISEMENT

വയനാട് പനമരം വലിയ പുഴയിലും കബനിയിലും മുതലയും ചീങ്കണ്ണിയും നീർനായയും പെരുകുന്നു. പനമരം വലിയ പുഴയിലെ കീഞ്ഞുകടവ് മുതൽ കബനിയിലെ കൂടൽക്കടവ് ചെക്ക് ഡാം വരെയുള്ള ഭാഗത്താണു മുതലയും ചീങ്കണ്ണിയും ഏറെയുള്ളത്.  നീർനായ കൂടുതലും കൊറ്റില്ലത്തിനും, മാത്തൂർ ചെക്ക് ഡാമിന് സമീപവുമാണ്. പുഴയിൽ അലാക്കാനും കുളിക്കാനും ഇറങ്ങുന്നവർക്ക് ഇവ ഭീഷണിയായിരിക്കുകയാണ്. 

പുഴയിൽ വെള്ളം താഴ്ന്നു തുടങ്ങിയതോടെയാണു പുഴയോരത്തും കരയിലും ഒറ്റയ്ക്കും കൂട്ടമായും മുതല അടക്കമുള്ളവയെ വ്യാപകമായി കണ്ടു തുടങ്ങിയതെന്നു സമീപവാസികൾ പറയുന്നു. മുതലയും നീർനായയും പെരുകിയതോടെ മീൻ പിടിത്തക്കാരും നാട്ടുകാരും ഭീതിയിലാണ്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും നീർനായ പോലുള്ളവയുടെ ശല്യം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com