ADVERTISEMENT

കുറ്റാന്വേഷണത്തില്‍ തുമ്പുണ്ടാക്കാൻ എറണാകുളം റൂറൽ പോലീസിന് സഹായവുമായി മാർലിയും ബെർട്ടിയും എത്തുന്നു. പൊലീസ് അക്കാദമിയിൽനിന്നുള്ള പരിശീലന മികവുമായാണ് പൊലീസ് ഡോഗ് സ്ക്വാഡിലേക്ക് ഇരുവരുടെയും വരവ്.

എറണാകുളം റൂറൽ പോലീസിന്റെ ഡോഗ് സ്ക്വാഡിലെത്തിയ നവാഗതർ ചില്ലറക്കാരേയല്ല . െഎഎസിനെതിരായ പോരാട്ടത്തില്‍ യു.എസ് സേനയെ തുണച്ചതിലൂടെ പ്രശസ്തി നേടിയ ബെൽജിയൻ മലിനോയിസ് ഇനത്തിൽപെട്ടവളാണ് മാർലി. പൊലീസ് അക്കാദമിയിൽ പരിശീലനം നേടിയ 22 നായ്ക്കളിൽ ഒന്നാം സ്ഥാനക്കാരി. 

മോഷണം , കൊലപാതകം തുടങ്ങിയ കേസുകളിൽ അന്വേഷണം നടത്തുന്ന ട്രാക്കർ വിഭാഗത്തിൽ ഒമ്പത് മാസത്തെ തീവ്രപരിശീലനത്തിന‌്  ശേഷം മെഡലുമായാണ് മാർലി സേനയുടെ ഭാഗമായതും. സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിലാണ്  ബീഗിൽ ഇനത്തിൽപ്പെട്ട ബെർട്ടിയുടെ മിടുക്ക്.  വിമാനത്താവളങ്ങളിലും റയിൽവെ സ്റ്റഷനുകളിലും സ്ഫോടക വസ്തുക്കൾ മണത്തറിയാൻ മിടുക്കി . പഞ്ചാബ് ഹോം ഗാർഡ് ഡിപ്പാർട്ട്മെന്റില്‍നിന്നാണ് ഇവരെ വാങ്ങിയത്.  വൈകാതെ ഇരുവരും ഡ്യൂട്ടിക്കിറങ്ങും. 

English Summary: Two premium breeds add teeth to police dog squad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com