ADVERTISEMENT

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം വൈറ്റ് ഹൗസിലെ താമസത്തിനായി ജോ ബൈഡനും കുടുംബത്തിനുമൊപ്പം കാത്തിരിക്കുന്ന രണ്ടുപേർ കൂടിയുണ്ട്. വളർത്തുനായകളായ ചാമ്പും മേജറും. വളർത്തുനായകൾ വൈറ്റ് ഹൗസിന്റെ ഭാഗമാകുന്നത് ജോർജ് വാഷിങ്ടണിന്റെ കാലത്തു തുടങ്ങിയ പാരമ്പര്യമാണ്. 

ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായകളാണ് ചാമ്പും മേജറും. 2008ൽ അമേരിക്കൻ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ജോ ബൈഡൻ ഭാര്യയായ ജില്ലിന് നൽകിയ സ്നേഹസമ്മാനമായിരുന്നു ചാമ്പ്. പെൻസിൽവാനിയയിലെ ഒരു ബ്രീഡറിൽ നിന്നുമാണ് ചാമ്പിനെ ബൈഡൻ വാങ്ങിയത്. എന്നാൽ ഒരു റെസ്ക്യൂ ഡോഗിനെ ഏറ്റെടുക്കാതെ മറ്റൊന്നിനെ വാങ്ങിയതിനെതിരെ അന്ന് ബൈഡനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

മേജർ വൈറ്റ് ഹൗസിൽ എത്തുന്ന ആദ്യത്തെ റെസ്ക്യൂ ഡോഗ് കൂടിയാണ്. രണ്ടു വർഷം മുൻപാണ് ജോ ബൈഡനും കുടുംബവും മേജറിനെ ദത്തെടുത്തത്. 2018 ബൈഡന്റെ മകളായ ആഷ്‌ലിയാണ് കുടുംബത്തിന് മേജറിന്റെ ചിത്രങ്ങൾ അയച്ചു നൽകിയത്. ഡെലാവേർ ഹ്യൂമേൻ അസോസിയേഷന്റെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും മേജറും അങ്ങനെ ബൈഡൻ കുടുംബത്തിന്റെ ഭാഗമായി.

ഏതാനും ആഴ്ചകൾക്ക് മുൻപ്  തെരഞ്ഞെടുപ്പ് റാലിക്കിടെ വൈറ്റ് ഹൗസിലെ പുൽത്തകിടിയിൽ നായകൾ നടക്കുന്നത് അത്ര നന്നായിയിരിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ അതിനു മറുപടിയായി നായകളെ തിരികെ വൈറ്റ് ഹൗസിൽ എത്തിക്കാമെന്ന് ബൈഡൻ കുറിച്ചതോടെയാണ് ചാമ്പും മേജറും ശ്രദ്ധനേടിയത്. ബൈഡൻ ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കുന്ന വിഡിയോയിൽ മുൻപ് ചാമ്പും പ്രത്യക്ഷപ്പെട്ടിരുന്നു. യുഎസ് പ്രസിഡന്റ് സ്ഥാനമേറ്റെടുത്തവരിൽ 30 ശതമാനവും വളർത്തുനായകളുമായി എത്തിയവരാണ്. എന്നാൽ ഡൊണാൾഡ് ട്രംപിന് വളർത്തുനായകൾ ഉണ്ടായിരുന്നില്ല.

Englih Summary: Champ And Major Biden: Meet The Future First Dogs Of America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com