ADVERTISEMENT

ബുദ്ധിയുടെ കാര്യത്തിൽ ആനകൾ ഏറെ മുന്നിലാണ്. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആനകളുടെ കഴിവും പലപ്പോഴും ആളുകളെ അമ്പരപ്പിക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വലിയ ടാങ്കിൽ വെള്ളം കൊണ്ടുപോവുകയായിരുന്ന ട്രാക്ടർ വഴിയിൽ തടഞ്ഞു നിർത്തി വെള്ളം കുടിക്കുന്ന ആനയുടെ ദൃശ്യമാണ് കൗതുകമാകുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയിൽ പങ്കെടുത്തിരുന്ന ആനയാണ് ദാഹിച്ചപ്പോൾ ട്രാക്ടർ തടഞ്ഞ് വെള്ളം ആവശ്യപ്പെട്ടത്.

ആന ട്രാക്ടറിനു നേരെ വരുന്നത് കണ്ട ഡ്രൈവറും സഹായിയും ഭയന്നു പിന്നോട്ടുമാറി. ആന വെള്ള ടാങ്കിന്റെ അടപ്പിൽ തൊട്ടുകാണിച്ചെങ്കിലും ഇരുവർക്കും ഒന്നും മനസ്സിലായില്ല. എന്നാൽ ആന വെള്ളം ആവശ്യപ്പെടുകയാണെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന കർണാടകയിലെ വനം വകുപ്പ് മന്ത്രി ആനന്ദ് സിങ്ങിന്റെ മകൻ സിദ്ധാർഥ് സിങ് പറഞ്ഞതോടെ ഡ്രൈവർ ടാങ്കിന്റെ അടപ്പ് തുറന്നു നൽകി. 

ടാങ്കിലേക്ക് തുമ്പിക്കൈ കടത്തി ആവശ്യത്തിന് വെള്ളം കുടിച്ച ശേഷമാണ് ആന അവിടെ നിന്നും മാറിയത്. ഹംപി ഉത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയ്ക്കിടയിലാണ് സംഭവം നടന്നത്. കൊവിഡ് 19 മഹാമാരിയെ തുടർന്ന് ഉത്സവാഘോഷ ചടങ്ങുകൾ ഒരു ദിവസമായി വെട്ടിച്ചുരുക്കിയിരുന്നു.

English Summary: Elephant Stops Water Tanker On The Road In Order To Quench Its Thirst

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com