13 വർഷമായി മുടക്കമില്ലാതെ 800 പടികൾ കയറി പഴനി മലയിലെത്തുന്ന കസ്തൂരി ആന

Kasturi an Asian elephant at Palani Temple
SHARE

പതിമൂന്ന് വർഷമായി മുടക്കമില്ലാതെ സ്കന്ദഷഷ്ഠിക്ക് പഴനിമലയിലെത്തുന്നതാണ് കസ്തൂരി ആന. അതും 800 പടികൾ ചവിട്ടിക്കയറി. ദേവസ്വം ബോർഡിന്റെ ആനയാണ് 54 കാരിയായ കസ്തൂരി. ഉൽസവം തുടങ്ങുന്ന അന്ന് മലമുകളിലെത്തുന്ന കസ്തൂരി ഏഴുദിവസത്തെ ഉൽസവത്തിന് ശേഷം മാത്രമേ മലയിറങ്ങൂ.

പഴനിമലയിലേക്ക് മുടക്കമില്ലാതെ കസ്തൂരിയെത്താൻ തുടങ്ങിയത് 2007 മുതലാണ്. പിന്നീട് തൈപ്പൂയം, പൈങ്കുനി ഉത്രം, തുടങ്ങി മാരിയമ്മൻ ക്ഷേത്രത്തിലെ തേരോട്ടത്തിൽ വരെ കസ്തൂരി മുടക്കമില്ലാതെ പങ്കെടുക്കും. 4,650 കിലോ ഭാരമുള്ള ശരീരവുമായാണ് കസ്തൂരി 800 പടിയും കയറി പഴനിമലയിലെത്തുന്നത്.

English Summary: Kasturi an Asian elephant at Palani Temple

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA