ADVERTISEMENT

വെള്ളപ്പൊക്കത്തിൽ അകപ്പെട്ട നായയെ രക്ഷിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഉയരുന്ന വെള്ളത്തിൽ രക്ഷപെടാനാവാതെ ഭയന്നു വിറച്ചു നിൽക്കുകയായിരുന്നു നായ. ഭിത്തിയോടു ചേർന്നുള്ള വസ്തുവിൽ മുൻകാലുകൾ ഉയർത്തിവച്ചാണ് നായ നിന്നിരുന്നത്. വെള്ളപ്പൊക്കം കടുത്ത നാശം വിതച്ച മെക്സിക്കോയിൽ നിന്ന് പുറത്തുവന്നതാണ് ഈ നൊമ്പരപ്പെടുത്തുന്ന ദൃശ്യം.

വെള്ളത്തിലകപ്പെട്ട നായയെ രക്ഷിക്കുന്ന 46 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം ഇവാൻ ഹെർണാണ്ടസ് എന്നയാളുടെ ട്വിറ്റർ പേജിലാണ് ആദ്യം പങ്കുവച്ചത്. മുൻ ബാസ്ക്കറ്റ് ബോൾ കളിക്കാരനായ റെക്സ് ചാപ്മാൻ പങ്കുവച്ചതോടെയാണ് സംഭവം ജനശ്രദ്ധ നേടിയത്

ഭയന്നുവിറച്ചു ഭിത്തിയിൽ ചാരി നിൽക്കുന്ന നായയുടെ അടുത്തേക്ക് ബോട്ടിലാണ് രക്ഷാപ്രവർത്തകരെത്തിയത്. നായയുടെ പേടി മാറ്റാനായി ആദ്യം തന്നെ തലയിൽ സ്നേഹത്തോടെ തലോടി. രക്ഷിക്കാനെത്തിയവരാണെന്നു മനസ്സിലാക്കിയ നായ പെട്ടെന്നുതന്നെ ബോട്ടിന്റെ വശങ്ങളിലേക്ക് കാലുകളെടുത്തു വച്ചു. രക്ഷാപ്രവർത്തകൻ ബോട്ടിലേക്ക് നായയെ എടുത്തു കയറ്റുകയും ചെയ്തു. ബോട്ടിലേക്ക് കയറിയ നായ ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിൽ വാലാട്ടിക്കൊണ്ട് ശരീരത്തിലെ വെള്ളം കുടഞ്ഞുകളയുന്നതും ദൃശ്യത്തിൽ കാണം. 

തെക്കുകിഴക്കൻ മെക്സിക്കോയിലെ ടബാസ്കോയിൽ നിന്നു പകർത്തിയതാണ് ദൃശ്യം. നവംബർ 15 ന് ട്വിറ്ററിൽ പങ്കുവച്ച ദൃശ്യം ഇതുവരെ 10 മില്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു. നായയെ രക്ഷപെടുത്തിയ രക്ഷാപ്രവർത്തകരെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ലോകമെമമ്പാടുമുള്ള ജനങ്ങൾ. യഥാർഥ ഹീറോകൾ എന്നാണ് ജനം രക്ഷാപ്രവർത്തകരെ വിശേഷിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com