നായയുമായി വെള്ളത്തിനടിയിലേക്ക്; മുതലയുടെ പിടിയിൽ നിന്ന് നായയെ രക്ഷിച്ചത് സാഹസികമായി!

Man Jumps Into Water, Pries Open Jaws Of An Alligator To Rescue Dog
SHARE

നായ്ക്കുട്ടിയുമായി വീടിനു പിന്നിലുള്ള കുളക്കരയിലൂടെ നടക്കാനിറങ്ങിയതായിരുന്നു 74 കാരനായ റിച്ചാർഡ് വിൽബാങ്ക്സ്. എന്നാൽ പെട്ടന്നാണ് കുളത്തിനുള്ളിൽ നിന്ന് വേഗത്തിൽ പാഞ്ഞെത്തിയ ഒരു മുതല നായ്ക്കുട്ടിയെ കടിച്ചെടുത്ത് വെള്ളത്തിലേക്ക് മറഞ്ഞത്. ഒന്നുമാലോചിക്കാതെ റിച്ചാർഡ് അപ്പോൾ തന്നെ കുളത്തിലേക്കു ചാടി മുതലയെ പിടികൂടി. മുതലയുടെ വായിൽ കടിച്ചു പിടിച്ചിരുന്ന നായ്ക്കുട്ടിയെ ഏറെ സാഹസികമായിട്ടാണ് രക്ഷപെടുത്തിയത്. മുതലയുടെ വായ കൈയുപയോഗിച്ച് വലിച്ചുതുറന്നാണ് ജീവനുവേണ്ടി പിടയുന്ന നായ്ക്കുട്ടിയെ പുറത്തെടുത്തത്.

.ഫ്ലോറിഡയിലാണ് സംഭവം നടന്നത്. ഗണ്ണർ എന്ന വളർത്തുനായയാണ് അപകടത്തിൽ പെട്ടത്. സമീപത്തുണ്ടായിരുന്ന സിസിടിവിയിലാണ് മുതലയുടെ പിടിയിൽ നിന്ന് നായയെ രക്ഷിക്കുന്ന ദൃശ്യം പതിഞ്ഞത്. നായക്കുട്ടിക്ക് ചെറിയ മുറിവേറ്റിട്ടുണ്ടെന്നും പരിക്കുകൾ ഗുരുതരമല്ലെന്നും വെറ്ററിനറി വിദഗ്ധർ വ്യക്തമാക്കി. മുതലയുടെ വായ വലിച്ചു തുറക്കുന്നതിനിടയിൽ റിച്ചാർഡിനും നേരിയ പരിക്കേറ്റിരുന്നു. കൃത്യസമയത്ത് ഇടപെട്ടതുകൊണ്ട് മാത്രമമാണ് നായ്ക്കുട്ടിയുടെ ജീവൻ തിരിച്ചുകിട്ടിയത്. ഇനിമുതൽ നടക്കാനിറങ്ങുമ്പോൾ കുളക്കകരയിൽ നിന്നും പത്തടിയെങ്കിലും മാറി നടക്കാൻ ശ്രമിക്കും. അപകടം ആവർത്തിക്കാതിരിക്കാൻ മുൻകരുതലെടുക്കുമെന്നും  റിച്ചാർഡ്  വ്യക്തമാക്കി.

English Summary: Man Jumps Into Water, Pries Open Jaws Of An Alligator To Rescue Dog

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA