അപരിചിത ഭക്ഷണം നൽകി; സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ തെരുവുനായ, ദൃശ്യം കാണാം!

Stray dog appears to 'cry' as stranger gives him food in heartbreaking footage
SHARE

അപരിചിത ഭക്ഷണം നൽകിയപ്പോൾ തെരുവുനായയുടെ കണ്ണു നിറഞ്ഞു. ഹൃദയസ്പർശിയായ ഈ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ചൈനയിലെ ജിൻസ്ഹോങ് നഗരത്തിലെ ഒരു പാർക്കിലാണ് സംഭവം നടന്നത്. ഇവിടെയെത്തിയ യുവതിയാണ് പാർക്കിൽ കണ്ട തെരുവുനായയ്ക്ക് ഭക്ഷണം നൽകിയത്. യുവതി ഭക്ഷണപ്പൊതി നായയ്ക്കു നൽകാൻ തുടങ്ങുമ്പോൾ അത് വാലാട്ടുകയും മുൻകാലുകൾ ഉയർത്തി നിൽക്കുകയും ചെയ്യുന്നത് ദൃശ്യത്തിൽ കാണാം. ഭക്ഷണം കൊടുക്കാൻ തുടങ്ങുന്നതു കണ്ട സന്തോഷത്തിലാകണം നായയുടെ കണ്ണിൽ നിന്നും കണ്ണീരൊഴുകുന്നുണ്ടായിരുന്നു. നൽകിയ ഭക്ഷണം അപ്പോൾ തന്നെ നായ കഴിക്കുകയും ചെയ്തു.

യുവതിയുടെ ഒപ്പമുണ്ടായിരുന്നവരാണ് ഈ ദൃശ്യം പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും. പിറ്റേന്നും യുവതി പാർക്കിലെത്തിയിരുന്നു. ഇവരെ കണ്ടതും നായ സ്നേഹത്തോടെ ഓടിയരികിലെത്തിയിരുന്നു. നായ വാഹനത്തിൽ കയറ്റി അന്ന് വീട്ടിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അത് ഭീതിയോടെ വാഹനത്തിൻ നിന്ന് ഓടിമറഞ്ഞതായി യുവതി വ്യക്തമാക്കി. തൊട്ടടുത്ത ദിവസങ്ങളിലും നായയെ തേടി യുവതി പാർക്കിലെത്തിയിരുന്നു. എന്നാൽ പിന്നീട് നായയെ കണ്ടെത്താനായില്ല.

പട്ടിപിടുത്തക്കാർ സാധാരണയായി ആഹാരം കാണിച്ച് കുരുക്കിട്ടാണ് തെരുവുനായകളെ കൊണ്ടുപോകാറുള്ളത്. അതുകൊണ്ടാകാം വാഹനത്തിൽ കയറ്റാൻ ശ്രമിച്ചപ്പോൾ നായ ഭയന്നോടിയതെന്നാണ് യുവതിയുടെ നിഗമനം. എന്തായാലും നായയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്.

English Summary: Stray dog appears to 'cry' as stranger gives him food in heartbreaking footage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA