മുതുകിൽ വ്രണവുമായി കാട്ടാന; മയക്കു വെടി വച്ച് പിടികൂടി ചികിത്സ നൽകി വനം വകുപ്പ്!

 Wounded wild elephant treated in Mudumalai National Park
മുതുമല കടുവ സങ്കേത്തിലെ ബൊക്കാപുരത്തില്‍ പാതയോരത്തില്‍ ശരീരത്തില്‍ വ്രണങ്ങളുമായി കണ്ടെത്തിയ കാട്ടു കൊമ്പനെ മയക്കു വെടിവച്ച് തളച്ച് താപ്പാനകളുടെ സഹായത്തോടെ ചികിത്സ നല്‍കുന്നു
SHARE

ഗൂഡല്ലൂർ മുതുമല കടുവ സങ്കേതത്തിനു സമീപം ബൊക്കാപുരത്തിൽ ശരീരത്തിൽ വ്രണങ്ങളുമായി അലഞ്ഞു നടന്ന കാട്ടാനയെ മയക്കു വെടി വച്ച് പിടികൂടി ചികിത്സ നൽകി. ഇന്നലെ രാവിലെ ദൊഡിലിംഗി ഭാഗത്ത് നിരന്ന പ്രദേശത്താണ് 40 വയസ്സുള്ള കൊമ്പനാനയെ കണ്ടെത്തിയത്. മുതുകിൽ ആഴത്തിലേറ്റ മുറിവ് പഴുത്ത് വലിയ വ്രണമായ നിലയിലായിരുന്നു.

മുതുമല ആന പന്തിയിലെ സുജയ്, വസിം താപ്പാനകളുടെ സഹായത്തോടെ വനം വകുപ്പ് ഡോ. രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ മയക്കു വെടി വച്ച് കാട്ടാനയെ തളച്ചു. തുടർന്ന് മുതുകിലെ മുറിവ് കഴുകി വൃത്തിയാക്കി മരുന്ന് വെചചു. മയക്കു മരുന്നിന്റെ മയക്കം വിട്ടുണർന്ന കാട്ടാന ഉച്ചയോടെ നടന്നു തുടങ്ങി. വരും ദിവസങ്ങളിൽ കാട്ടാനയെ നിരീക്ഷിക്കും. മൂന്നു ദിവസം താപ്പാനകളെ കാട്ടാനയ്ക്ക് കാവൽ നിർത്തും. കാട്ടാന ബൊക്കാപുരം ഗ്രാമത്തിലേക്ക് ഇറങ്ങാതിരിക്കാനും വനം വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.

English Summary: Wounded wild elephant treated in Mudumalai National Park

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA