സിംഹവും തെരുവുനായയും തമ്മിലുള്ള അസാധാരണ പോരാട്ടം; അമ്പരന്ന് സഞ്ചാരികൾ, ദൃശ്യം!

A Fearless Stray Dog Fights A Lioness
SHARE

പ്രതികൂല സാഹചര്യങ്ങളോട് പൊരുതി വളരുന്നവരാണ് തെരുവുനായകൾ. അതുകൊണ്ട് തന്നെ ധൈര്യത്തിന്റെ കാര്യത്തിൽ അവ ഒട്ടും പിന്നിലല്ല. ഇതിനൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന വിഡിയോ. സിംഹവുമായി വാശിയേറിയ പോരാട്ടം നടത്തുന്ന തെരുവുനായയുടെ ദൃശ്യമായിരുന്നുവത്. സിംഹത്തെ ധൈര്യത്തോടെ നേരിടുന്ന തെരുവുനായയെ കണ്ട് അമ്പരന്നിരിക്കുകയാണ് ഇത് കണ്ടവരെല്ലാം.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. തെരുവുനായയെ തുരത്തിക്കൊണ്ട് സിംഹമെത്തിയത് സഫാരിക്കിറങ്ങിയ സഞ്ചാരികളുടെ മുന്നിലേക്കാണ്. ഇവരാണ് ദൃശ്യം പകർത്തിയത്. സിംഹവുമായി മൽപ്പിടുത്തം നടത്തിയ നായ സാഹസികമായി ചെറുത്തുനിന്നു. വീണ്ടും അടുത്തേക്കെത്തിയ സിംഹത്തെ നായ കുരച്ചുകൊണ്ടു നേരിടുകയായിരുന്നു. പിന്നീട് നായ അവിടെ നിന്നും ഓടിമറഞ്ഞു. ലക്ഷകണക്കിന് ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: A Fearless Stray Dog Fights A Lioness In This Viral Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA