ADVERTISEMENT

കാസർകോട് അനന്തപുരം ക്ഷേത്രത്തിലെ ബബിയ എന്ന മുതല തടാകത്തിൽ നിന്നു പുറത്തു വന്ന് ശ്രീകോവിലിനു മുന്നിലെത്തി വാർത്തകളിൽ ഇടംപിടിച്ചത് അടുത്തിടെയായിരുന്നു. വാർത്ത പ്രചരിച്ചതോടെ ക്ഷേത്രവും മുതലയും സോഷ്യൽ മീഡിയയിലും വലിയ ചർച്ചാ വിഷയമായി. ഇപ്പോൾ ഇതാ മഹാരാഷ്ട്രയിലെ ഒരു ക്ഷേത്രത്തിൽ നിന്നൊരു നായയും സോഷ്യൽ മീഡിയയിൽ താരമാകുകയാണ്.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞിറങ്ങുന്നവരെ കാത്ത് കൽമണ്ഡപത്തിൽ ഇരിക്കുകയാണ് ഈ നായ. മുന്നിലെത്തി വണങ്ങുന്നവരുടെ തലയിൽ കൈവയ്ക്കുകയും കൈനീട്ടുന്നവർക്ക് ഹസ്തദാനം നൽകുകയും ചെയ്യുന്നുണ്ട് കക്ഷി. ആരോ ഈ ദൃശ്യങ്ങൾ പകർത്തി ഫെയ്സ്ബുക്കിൽ പങ്കു വച്ചതോടെയാണ് നായ താരമായത്. 

ക്ഷേത്രദർശനം കഴിഞ്ഞു പുറത്തിറങ്ങുന്നവർ നായയുടെ മുന്നിലൂടെ പുറത്തേക്കു കടക്കുമ്പോൾ അതിനെ വണങ്ങുന്നതും ചിലർ കുമ്പിടുന്നതും നായ അപ്പോൾ അനുഗ്രഹിക്കും പോലെ അവരുടെ തലയിൽ കൈ വയ്ക്കുന്നതും കാണാം. ചിലരാകട്ടെ ഹസ്തദാനം നൽകി നായയുടെ അനുഗ്രഹം തേടുന്നതും വിഡിയോയിൽ കാണാം. ദൃശ്യങ്ങളിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യുട്യൂബിലും അപ്‌ലോഡ് ചെയ്ത വിഡിയോ ഒട്ടേറെപ്പേരാണ് കാണുന്നത്. നായയെ ഏറ്റെടുക്കാൻ പലരും സന്നദ്ധത അറിയിക്കുന്നുണ്ട്.

English Summary: Dog Shakes Hands With Devotees Outside Temple In Adorable Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com