‘ഇഷ്ടമല്ലെടോ...എനിക്കിഷ്ടമല്ലെടോ’... കാണികൾ ഫൊട്ടോയെടുത്തു; പാപ്പാനോട് പരാതി പറഞ്ഞ് ആനക്കുട്ടി!

Elephant complaining about people taking her pics to mahout goes viral
Screengrab from video posted on Twitter
SHARE

പാപ്പാനോട് പരാതി പറയുന്ന ആനക്കുട്ടിയുടെ ദൃശ്യം കൗതുകമാകുന്നു. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗത്തുള്ള രംഗനാഥസ്വാമി ക്ഷേത്രത്തിലെ ആനക്കുട്ടിയാണ് ആണ്ടാൾ. പൊതുവെ നാണക്കാരിയാണ് കക്ഷി. അതുകൊണ്ട്തന്നെ ആളുകൾ കൂട്ടംകൂടി നിന്ന് തന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തുന്നതൊന്നും ആനക്കുട്ടിക്ക് അത്ര ഇഷ്ടമല്ല. ഇതിനെതിരെ പരാതി പറയാൻ പാപ്പാന്റെ അടുത്തെത്തിയതാണ് ആണ്ടാൾ.

പാപ്പാനും ആണ്ടാളും തമ്മിലുള്ള സംഭാഷണ ദൃശ്യമാണ് ആളുകളുടെ മനസ്സ് കീഴടക്കുന്നത്. പാപ്പാന്റെ ചോദ്യങ്ങൾക്കെല്ലാം പ്രത്യേക ശബ്ദത്തിൽ ആണ്ടാൾ മറുപടി പറയുന്നതും തലയാട്ടുന്നതും ദൃശ്യത്തിൽ കാണാം. സ്നേഹത്തോടെ ആണ്ടാളിന്റെ തുമ്പിക്കൈയിൽ തഴുകിക്കൊണ്ടാണ് പാപ്പാന്റെ ചോദ്യവും പറച്ചിലുമെല്ലാം. ക്ഷേത്രമതിൽക്കെട്ടിനകത്തെ പടിക്കെട്ടിലിരിക്കുന്ന പാപ്പാന്റെ മുന്നിലെത്തിയാണ് ആണ്ടാൾ പരാതി ബോധിപ്പിക്കുന്നത്. പാപ്പാനും ആനകകുട്ടിയും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം ഈ ദൃശ്യത്തിൽ വ്യക്തമാണ്.

അപൂർവ സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും ആഴം വ്യക്തമാക്കുന്ന ദൃശ്യം ആവേശത്തോടെയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.രണ്ട് ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary: Elephant complaining about people taking her pics to mahout goes viral 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA