അന്ന് റോഡിലൂടെ ക്രൂരമായി വലിച്ചിഴച്ചു; ഇന്ന് 3 കുഞ്ഞുങ്ങളുടെ അമ്മയായി ‘അബാക്ക’

 'Abaka' the Dog gave Birth to 3 Puppies
SHARE

ഹൃദയഭേദകമായ കാഴ്ചയായിരുന്നു അന്ന് കണ്ടത്. ആ വിഡിയോ കണ്ട് മൃഗസ്നേഹികളുടെയെല്ലാം കണ്ണു നിറഞ്ഞു. കഴുത്തിൽ കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ചപ്പോൾ പ്രാണനു വേണ്ടി പിടഞ്ഞ അബാക്കയുടെ ആ രൂപം എല്ലാവരുടെയും കണ്ണുകളിലുണ്ട്. പുതിയൊരു സന്തോഷവാർത്തയാണ് ഇപ്പോൾ വരുന്നത്. അബാക്ക 3 നായ്ക്കുട്ടികൾക്കു ജൻമം നൽകി . 

ആൺകുഞ്ഞുങ്ങളാണ്. ഒരാൾക്ക് അമ്മയുടെ തവിട്ടു നിറവും രണ്ടു പേർ കറുപ്പു കലർന്ന തവിട്ടു നിറവുമാണ്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. അന്നത്തെ സംഭവത്തിനു ശേഷം ദയ അനിമൽ വെൽഫയർ ഓർഗനൈസേഷനാണ് അബാക്കയെ ഏറ്റെടുത്തത്.

English Summary:  'Abaka' the Dog gave Birth to 3 Puppies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA