മുതലയുടെ പിടിയിൽ നിന്ന് രക്ഷപെട്ടെത്തിയത് പുലിയുടെ മുന്നിലേക്ക്; ഇമ്പാലയ്ക്ക് സംഭവിച്ചത്?

Impala Escapes Crocodile Only to Get Caught by Leopard
SHARE

കനത്ത മഴയിൽ നിറഞ്ഞു കിടക്കുന്ന തടാകക്കരയിൽ വെള്ളം കുടിക്കാനെത്തിയതായിരുന്നു ഇമ്പാലകൾ. പെട്ടെന്നാണ് ചെളി നിറഞ്ഞ തടാകത്തിൽ പതിയിരുന്ന മുതല ഇമ്പാലകളിലൊന്നിന്റെ കാലിൽ പിടിമുറിക്കിയത്. വെള്ളത്തിലേക്ക് വലിച്ചു താഴ്ത്തിയ ഇമ്പാല ഏറെ നേരത്തെ ചെറുത്തു നില‍പിന് ശേഷം മുതലയുടെ പിടിയിൽ നിന്ന് രക്ഷപെട്ടു. പക്ഷേ, വിധി മറ്റൊന്നായിരുന്നു.

മുതലയുടെ വായിൽ നിന്നു രക്ഷപെട്ട ഇമ്പാല കരയ്ക്കു കയറുമ്പോൾ തന്നെ പുള്ളിപ്പുലി അതിനെ ലക്ഷ്യമാക്കിയെത്തിയിരുന്നു. നിമിഷങ്ങൾക്കകം തന്നെ ഇമ്പാല പുള്ളിപ്പുലിയുടെ പിടിയിലായി. ക്രൂഗർ ദേശീയ പാർക്കിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യം. പാർക്ക് സന്ദർശിക്കാനെത്തിയ ദമ്പതികളായ ഏഞ്ചലയും ക്രേഗ് വീക്ക്സും ചേർന്നാണ് അപൂർവ ദൃശ്യം ക്യാമറയിൽ പകർത്തിയത്. 

English Summary: Impala Escapes Crocodile Only to Get Caught by Leopard

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA