ഷോക്കേറ്റ് നിലത്തുവീണ് കാക്ക; രക്ഷകരായി കെഎസ്ഇബി ജീവനക്കാർ, വിഡിയോ

Crow hurt by power line, rescued
SHARE

കരുതലിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി  കെഎസ്ഇബി ജീവനക്കാർ. ഷോക്കേറ്റു നിലത്തുവീണ കാക്കയുടെ ജീവൻ രക്ഷിച്ചതിലൂടെയാണ് ഇവർ മാതൃകയായത്. പതിവുപോലെ ലൈൻ അറ്റകുറ്റ പണികൾക്കായി ഇറങ്ങിയതായിരുന്നു ഷാജിത്ത്, രമേശൻ, ബാബുരാജ്, വിനോദൻ എന്നിവർ . അപ്പോഴാണ് സമീപത്തെ  ഹൈ ടെൻഷൻ ലൈനിൽ നിന്നും ഷോക്കേറ്റ ഒരു കാക്ക നിലത്തേക്ക് തെറിച്ച് വീഴുന്നത്. 

ശബ്ദം കേട്ട് നോക്കിയപ്പോൾ ജീവനുവേണ്ടി പിടയുന്ന കാക്കയെയാണ് ഇവർ കണ്ടത്. വർക്കർമാരായ മഹേഷ്, അഫ്സൽ, അജിത്ത് എന്നിവരും എത്തി. കാക്കയ്ക്ക് ജീവനുണ്ടെന്ന് മനസിലായ ഉടനെ എടുത്തു പരിചരിച്ചു. പ്രഥമ ശുശ്രൂഷ നൽകി. അര മണിക്കൂറോളം പരിചരിച്ചപ്പോൾ അത് കരയാൻ തുടങ്ങി.പിന്നെ പറക്കാൻ ശ്രമിച്ചു. 

മരണത്തെ മുഖാമുഖം കണ്ടു കാണും ആ പക്ഷി. എന്നാൽ ഇവരുടെ കൃത്യമായ ശുശ്രൂഷയാണ് അതിന് പുതു ജീവൻ നൽകിയത്. കണ്ണൂർ ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിലെ ജീവനക്കാരാണിവർ.

English Summary: Crow hurt by power line, rescued by KSEB workers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA