ADVERTISEMENT

സ്വന്തമായി ഇരതേടി ഭക്ഷിക്കാനിഷ്ടപ്പെടുന്നവരാണ് പുള്ളിപ്പുലികൾ. കഷ്ടപ്പെട്ടു പിടികൂടുന്ന ഇരയെ ഭക്ഷിക്കാൻപോലും ചിലപ്പോൾ ഇവയ്ക്കു സാധിക്കാറില്ല. ആഹാരകാര്യത്തിൽ കഴുതപ്പുലികളാണ് ഇവരുടെ പ്രധാന ശത്രുക്കൾ. സ്വസ്ഥമായി ആഹാരം കഴിക്കാനായി പലപ്പോഴും പുള്ളിപ്പുലികൾ വലിയ മരങ്ങൾ തെരെഞ്ഞെടുക്കുന്നതും ഇക്കാര്യം കൊണ്ട് മാത്രമാണ്. കൂറ്റൻ മരങ്ങളുടെ ശിഖരങ്ങളിൽ ഇരയുമായി ചാടിക്കയറി അവിടെിരുന്നാണ് ഇവ ഭക്ഷിക്കാറുള്ളത്. എന്നാൽ പലപ്പോഴും മരത്തിൽ കയറാനുള്ള സാവകാശം പോലും ഇവയ്ക്കു ലഭിക്കാറില്ല.

അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സൗത്ത് ആഫ്രിക്കയിലെ സ്വകാര്യ വന്യജീവി സങ്കേതമായ സാബി സാബി ഗെയിം റിസേർവിൽ നിന്നും പുറത്തുവരുന്നത്. സഫാരിക്കിറങ്ങിയ വിനോദസഞ്ചാരികളുടെ മുന്നിലാണ് ഇരയുമായി പുള്ളിപ്പുലിയെത്തിയത്. പാതിയോളം ഭക്ഷിച്ച ഇരയെ തട്ടിയെടുക്കാനായി പിന്നാലലെ കൂറ്റൻ കഴുതപ്പുലിയുമെത്തി. കാത്തിരുന്നു പിടികൂടിയ ഇമ്പാലയെ ഭക്ഷിക്കുന്നതിനിടയിലാണ് കഴുതപ്പുലി ഇരയുടെ ശരീരത്തിൽ പിടിമുറുക്കിയത്. പിന്നീട് ഇമ്പാലയുടെ പാതിയോളം ഭക്ഷിച്ച മൃതശരീരത്തിനുവേണ്ടി വാശിയേറിയ പോരാട്ടമാണ് നടന്നത്. തലഭാഗത്ത് പിടിച്ച് പുള്ളിപ്പുലിയും തോലിൽ കടിച്ചുവലിച്ച് കഴുതപ്പുലിയും തമ്മിൽ വടംവലി മത്സരം തന്നെയാണ് നടന്നതെന്ന് വിനോദസഞ്ചാരികൾ വ്യക്തമാക്കി. സഫാരി വാഹനത്തിന്റെ സമീപത്തായിരുന്നു ഇവയുടെ പോരാട്ടം. 

ഒടുവിൽ കഴുതപ്പുലി തന്നെ പോരാട്ടത്തിൽ ജയിച്ചു. പുള്ളിപ്പുലിയുടെ ഇരയെ തട്ടിയെടുത്ത കഴുതപ്പുലി സമീപത്തുള്ള മരത്തിന്റെ ചുവട്ടിലിരുന്ന് ഭക്ഷിക്കുകയും ചെയ്തു. ഇതോടെ പുലിയും കാട്ടിലേക്ക് മടങ്ങി. അപൂർവ പോരാട്ടത്തിന്റെ ദൃശ്യം പകർത്തിയത് റിച്ചാർഡ് ഡിഗോവിയ ആണ്.

English Summary: Leopard Battles Much Larger Hyena in Tug-of-War Over Impala Carcass

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com