ADVERTISEMENT

പരുന്തുകളുടെ പ്രധാന ഭക്ഷണമാണ് പാമ്പുകൾ. അതുകൊണ്ട് തന്നെ പാമ്പുകളെ എവിടെ കണ്ടാലും പരുന്തുകൾ വിടാറില്ല. പിന്തുടർന്ന് പിടിച്ച് അകത്താക്കിയ ശേഷമേ അവ മടങ്ങാറുള്ളു.എന്നാൽ ഇവിടെ മൂർഖൻ പാമ്പിനെ ലക്ഷ്യമാക്കിയെത്തിയ പരുന്തിന് വിചാരിച്ച പോലെ അത്ര എളുപ്പമായിരുന്നില്ല ഇരതേടൽ. മൂർഖൻ പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്ന പരുന്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്,

പത്തിവിരിച്ച് ചെറുത്തു നിൽക്കുന്ന പാമ്പിനെ പിടിക്കാൻ പറന്നിറങ്ങിയ പരുന്ത് ശ്രമിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. ചെന്നൈ നിവാസിയായ പക്ഷിനീരീക്ഷകനും വന്യജീവി ഫൊട്ടോഗ്രഫറുമായ കാർത്തിക് രാമമൂർത്തിയാണ് ദൃശ്യം പകർത്തിയത്. പരുന്ത് പുൽമേട്ടിൽ പത്തിവിരിച്ചു നിൽക്കുന്ന മൂർഖൻ പാമ്പിനു മുന്നിലൂടെ തക്കം പാർത്തു നടക്കുന്നതും മെല്ലെ പറന്ന് റാഞ്ചാൻ ശ്രമിക്കുന്നതും കാണാം. എന്നാൽ അരികിലേക്കെത്തിയ പരുന്തിനെ കൊത്തിയോടിച്ചതോടെ പക്ഷി ഇരയെ ഉപേക്ഷിച്ച് ഭയന്നു പിൻമാറുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com