ADVERTISEMENT

പറന്നിറങ്ങിയത് പാളിയെങ്കിലെന്താ ന്യൂസീലൻഡിലെ താരമായി മാറിയിരിക്കുകയാണ് റോയൽ ആൽബട്രോസ്. 1.4 മില്യണിലധികം ആളുകളാണ് പക്ഷിയുടെ വീഴ്ച ഇതുവരെ കണ്ടത്. ഡുനെഡിനിലുള്ള തായ്അറോ വന്യജീവി സങ്കേതത്തിലെ ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്.

കുഞ്ഞിനരികിലേക്ക് പറന്നെത്തിയതായിരുന്നു പക്ഷി. പക്ഷേ തറയിൽ കാലുകുത്തുന്നതിനും പകരം മുഖമടിച്ചാണ് പക്ഷി വീണത്. കാലുകളും രണ്ടും മുകളിലേക്കാക്കി വീണുകിടന്ന പക്ഷി പെട്ടെന്നു തന്നെ ചിറകുകൾ കുടഞ്ഞ് നിവർന്നു നിന്നു. കുഞ്ഞിന്റെ  മുന്നിലായിരുന്നു പക്ഷിയുടെ വീഴ്ച. 

പറക്കുന്നത് ആയാസമില്ലാത്ത കാര്യമാണെങ്കിലും പറന്നിറങ്ങുന്നത് അൽപം വിഷമം പിടിച്ച കാര്യമാണ് ആൽബട്രോസ് പക്ഷികൾക്ക്. ഏറ്റവും വലിയ കടൽപ്പക്ഷികളാണ് ഇവ. നല്ല ബലമുള്ള  ശരീരവും അറ്റം ഹുക്ക് പോലെയുള്ള നീണ്ട കൊക്കുമാണ് ഇവയുടെ പ്രത്യേകത. കൊക്കുകളുടെ ഈ പ്രത്യേകത കൊണ്ട് കടലിൽ നിന്ന് എളുപ്പത്തിൽ മീനുകളെ പിടിക്കാൻ സാധിക്കും. 

കാൽവിരലുകൾ താറാവുകളുടെ കാൽവിരലുകൾ പോലെ ചർമത്താൽ ബന്ധിക്കപ്പെട്ടിട്ടുണ്ട്. മറ്റു കടൽപക്ഷികളിൽ നിന്നു വ്യത്യസ്തമായി, ഇവയ്ക്കു കരയിൽ നടക്കാൻ സാധിക്കും. ഏകദേശം 60 വർഷം ജീവിക്കും. ആകാശത്തിലെ വായുപ്രവാഹത്തിന്റെ  സഹായത്താൽ, ചിറകടിക്കാതെ തന്നെ തുടർച്ചയായി ദിവസങ്ങളോളം  പറക്കാനുള്ള കഴിവുണ്ട്. ഈ രീതിയിൽ ആൽബട്രോസുകൾ  80,000 കിലോമീറ്റർ വരെ പറന്നതായി പക്ഷിനിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്.

English Summary: Faceplanting To Fame: Viral Video Catches Albatross In Awkward Landing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com