ADVERTISEMENT

കോതമംഗലം കുട്ടമ്പുഴയില്‍ വീട്ടില്‍ മണിക്കൂറുകള്‍ ഭീതിപടര്‍ത്തിയ രാജവെമ്പാലയെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. കുട്ടമ്പുഴ അട്ടിക്കളത്തെ വീട്ടിലാണ് രാജവെമ്പാലയെ കണ്ടത്. പിടികൂടിയ രാജവെമ്പാലയെ മലയാറ്റൂര്‍ മേഖലയിലെ ഉള്‍വനത്തില്‍ തുറന്നുവിടും.

കോതമംഗംലം കുട്ടമ്പുഴ അട്ടിക്കളം സ്വദേശി രവിയുടെ വീടിന്‍റെ കാര്‍പോര്‍ച്ചിലാണ് രാജവെമ്പാലയെ ആദ്യം കണ്ടത്.  ആളുകള്‍ കൂടിയതോടെ രാജവെമ്പാല കൂടുതല്‍ സുരക്ഷിത സ്ഥാനം തേടി പലയിടത്തേക്കും മാറി. പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും പാമ്പിനെ പിടികൂടാനായില്ല. ഇതിനിടെ രാജവെമ്പാല തൊട്ടടുത്തുള്ള കൊക്കോ മരത്തില്‍ കയറി. പിന്നീട് കോടനാട് പ്രൊട്ടക്ഷന്‍ ഫോഴ്സിലെ ഫോറസ്റ്റ് ഓഫീസര്‍ ജെ.ബി സാബു എത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു.

പത്തുവയസ് പ്രായം തോന്നുന്ന 11 അടി നീളമുള്ള രാജവെമ്പാലയാണിത്. രാജവെമ്പാലയെ കോടനാട് ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയി. മലയാറ്റൂര്‍ വനമേഖലയിലെ ഉള്‍വനത്തില്‍ പാമ്പിനെ തുറന്നുവിടും.

English Summary: 11-ft-long king cobra caught from tree on house compound in Kothamangalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com