ADVERTISEMENT

കുഞ്ഞിനെ രക്ഷിക്കാൻ ജീവൻ ത്യജിച്ച അമ്മയാനയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുന്നത്. റെയിൽവേ ട്രാക്കിൽ അകപ്പെട്ട കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അമ്മയാനയെ ട്രയിൻ ഇടിച്ചു തെറിപ്പിച്ചത്. വടക്കൻ ബംഗാളിലിലാണ് ദാരുണമായ സംഭവം നടന്നത്. കൃഷിയിടത്തിലിറങ്ങിയ ആനക്കൂട്ടത്തെ തുരത്തുന്നതിനിടയിലാണ് ആനക്കുട്ടി റെയിൽവേ ട്രാക്കിൽ നിലയുറപ്പിച്ചത്.

ഗംഗയെന്ന ആനയും കുഞ്ഞുമാണ് ആനക്കൂട്ടത്തിനൊപ്പം കൃഷിയിടത്തിലേക്കെത്തിയത്.  നാട്ടുകാർ ആനക്കൂട്ടത്തെ ഓടിക്കുന്നതിനിടയിലാണ് ആനക്കുട്ടി ട്രാക്കിൽ നിലയുറപ്പിച്ചത്. ഗംഗ ഉൾപ്പെടെയുള്ള ആനക്കൂട്ടം റെയിൽ പാളം മറികടന്നെങ്കിലും ആനക്കുട്ടി പാളത്തിൽ തന്നെ നിൽക്കുകയായികരുന്നു. ട്രയിൻ ആനക്കുട്ടിക്കു നേരെ പാഞ്ഞടുക്കുന്നത് കണ്ട ഗംഗ കുഞ്ഞിനെ രക്ഷിക്കാനായാണ് വീണ്ടും പാളത്തിലേക്ക് മടങ്ങിയെത്തിയത്. കുഞ്ഞിനെ ട്രാക്കിൻ നിന്ന് പുറത്തേക്കു കടത്തിയ ഗംഗയെ ട്രെയിൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 

കൺസർവേഷൻ ബയോളജിസ്റ്റായ നേഹ സിൻഹയാണ് ഗംഗയുടെയും കുഞ്ഞിന്റെയും ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അവിജാൻ സാഹ പകർത്തിയ ഗംഗയുടെ ചിത്രമാണിത്. സ്വന്തം കുഞ്ഞുങ്ങൾക്കുവേണ്ടി ജീവൻ ത്യജിക്കാൻ പോലും അമ്മമാർ തയാവുമെന്നതിന്റെ ഉദാഹരണമാണ് ഗംഗ എന്ന ആന. 

English Summary: Elephant dies on railway tracks while rescuing her calf. Heartbreaking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com