ADVERTISEMENT

പിതാവിനൊപ്പം നദീതീരത്ത് മത്സ്യബന്ധനത്തിനെത്തിയ എട്ടുവയസ്സുകാരനെ മുതല വിഴുങ്ങി. ഇന്തോനീഷ്യയിലെ കിഴക്കൻ കാലിമന്റാനിലാണ് ദാരുണമായ സംഭവം നടന്നത്. പിതാവിനൊപ്പം നദിക്കരയിലെത്തിയ ദിമസ് മുൾക്കൻ സപുത്ര എന്ന എട്ടുവയസ്സുകാരനാണ് മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പിതാവ് സുബ്യിയൻസ്യാഹിനൊപ്പം നിന്നിരുന്ന കുട്ടിയ 26 അടിയോളം നീളമുള്ള കൂറ്റൻ മുതല വലിച്ചിഴച്ചുകൊണ്ട് പോവുകയായിരുന്നു. മുതലയുടെ മുഖത്തിടിച്ച് കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുതല വെള്ളത്തിലേക്ക് മറഞ്ഞതോടെ നിസ്സഹായനാവുകയായിരുന്നു. 

കുട്ടിയെ കിട്ടിയ ഉടൻ മുതല ഓറ്റയടിക്കു വിഴുങ്ങുകയായിരുന്നു. ചവയ്ക്കാതെ വിഴുങ്ങിയതിനാൽ മുതലയുടെ വയറുകീറി കുട്ടിയെ ജീവനോടെ പുറത്തെടുക്കാമെന്നായിരുന്നു പ്രദേശവാസികളുടെ അഭിപ്രായം. ഉടൻതന്നെ എല്ലാവരും ചേർന്ന് മുതലയ്ക്കായി തിരച്ചിൽ ആരംഭിച്ചു. എന്നാൽ സംഭവം നടന്നതിന്റെ പിറ്റേന്നാണ് മുതലയെ കണ്ടെത്താനായത്. പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മുതലയെ കണ്ടെത്തിയത്.

പിടികൂടിയ ഉടൻതന്നെ മുതലയുടെ വയർ പിളർന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവനറ്റിരുന്നു. പുറത്തെടുത്ത കുട്ടിയുടെ മൃതശരീരം സംസ്ക്കരിക്കാനായി വിട്ടുകൊടുത്തു. കുട്ടിയെ വിഴുങ്ങിയ ഉടൻതന്നെ മുതലയെ കണ്ടെത്തിയിരുന്നെങ്കിൽ വയർ പിളർന്ന് കുട്ടിയെ ജീവനോടെ പുറത്തെടുക്കാമെന്നായിരുന്നു ഗ്രാമവാസികളുടെ വിശ്വാസം. എന്നാൽ അന്നു നടത്തിയ തിരച്ചിൽ പരാജയപ്പെടുകയായിരുന്നു. 

English Summary: Body of boy, eight, is cut out of crocodile that swallowed him whole

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com