മൃഗാശുപത്രിയിൽ ചികിത്സക്കെത്തിയ തെരുവുനായ; പരിശോധനയിൽ കണ്ടെത്തിയത് കാൻസർ!

Brazilian Stray Dog Wanders into Clinic Alone for Help; Veterinarian Finds Cancerous Tumor
SHARE

കാലിനേറ്റ പരുക്കു ചികിത്സിക്കാനായി മൃഗാശുപത്രിയിലെത്തിയ തെരുവുനായയുടെ ദൃശ്യമാണ് ബ്രസീലിൽ നിന്നും പുറത്തുവന്നത്. കാൽപാദത്തിനേറ്റ പരുക്കു കാണിച്ച് ചികിത്സ തേടിയ തെരുവുനായയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. തിരക്കുള്ള മൃഗാശുപത്രിയിലേക്ക് കയറിവന്ന നായ ആദ്യം ഭിത്തിയിൽ ചാരിയിരുന്നു.

നായയെ കണ്ട് ഡോക്ടർ അടുത്തെത്തിയപ്പോൾ വാലാട്ടിക്കൊണ്ട് പരുക്കേറ്റ കാല് ഉയർത്തിക്കാണിച്ചു. മുറിവ് പരിശോധിച്ച ശേഷം മരുന്നു വയ്ക്കാനായി അകത്തെ മുറിയിലേക്ക് പൊകാൻ നിർദേശിച്ചപ്പോൾ നായ അനുസരണയോടെ അകത്തേക്കു കയറുന്നതും ദൃശ്യത്തിൽ കാണാം. തുടർ പരിശോധനയിൽ മുൻകാലിലെ നഖം വളർന്നാണ് നടക്കാനുള്ള ബുദ്ധിമുട്ടിനു കാരണമെന്ന് കണ്ടെത്തി. പിന്നീടു നടത്തിയ വിശദമായ പരിശോധനയിൽ നായയുടെ ശരീരത്തിൽ മുഴകൾ കണ്ടെത്തുകയും അത് കാൻസർ ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

കീമോയും മറ്റുമായി നായയുടെ ചികിത്സകൾ പുരോഗമിക്കുകയാണെന്നും നായ ചികിത്സകളോട് പൂർണമായും സഹകരിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി, തെരുവുനായയുടെ ചികിത്സയ്ക്കായുള്ള തുക ഒരു ദിവസംകൊണ്ടു തന്നെ ധനസമാഹരണത്തിലൂടെ ലഭിച്ചുവെന്നും നായ സുഖം പ്രാപിച്ചാൽ അതിനെ ദത്തു നൽകാനാണ് തീരുമാനമെന്നും ഇവർ അറിയിച്ചു. 

English Summary: Brazilian Stray Dog Wanders into Clinic Alone for Help; Veterinarian Finds Cancerous Tumor

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA