ധൈര്യം അപാരം തന്നെ; മുതലയുടെ പുറത്തുകൂടി കൂളായി നടക്കുന്ന കോഴി

crocodile vs Hen viral video
SHARE

മുതലയുടെ പുറത്തുകൂടി കൂളായി നടക്കുന്ന കോഴിയുടെ ദൃശ്യം കൗതുകമാകുന്നു. തടാകത്തിന്റെ തീരത്തു കിടന്ന മുതലയുടെ പുറത്തു കൂടിയായിരുന്നു കോഴിയുടെ അഭ്യാസം. ദൃശ്യം കണ്ടവരെല്ലാം കോഴിയുടെ ധൈര്യം കണ്ട് അമ്പരന്നെങ്കിലും ഇതൊക്കെ എത്ര നിസ്സാരം എന്ന ഭാവത്തിയിരുന്നു കോഴിയുടെ യാത്ര.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ദൃശ്യം ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാൻഷു കബ്ര ട്വിറ്ററിലൂടെ പങ്കുവച്ചതോടെ വീണ്ടും ജനശ്രദ്ധ നേടുകയായിരുന്നു. മുതലയുടെ മൂക്കിൻ തുമ്പിലൂടെ നടന്നു തീരത്തെത്തിയ കോഴിയെ പിടിക്കാൻ വായ പിളർന്നെങ്കിലും കോഴി തലനാരിഴയ്ക്കാണ് മുതലവായിൽ നിന്ന് രക്ഷപെട്ടത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു.

English Summary:  crocodile vs Hen viral video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA