ADVERTISEMENT

ആനക്കുട്ടിയും അമ്മയും ഉൾപ്പെടുന്ന കാട്ടാനക്കൂട്ടം റെയിൽപാളം മുറിച്ചു കടക്കുന്നത് കണ്ട് ട്രെയിൻ നിർത്തി അവയെ രക്ഷിച്ച ലോക്കോ പൈലറ്റുമാർക്ക് അഭിനന്ദന പ്രവാഹം. വടക്കൻ ബംഗാളിലാണ് സംഭവം നടന്നത്. റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി ആനകൾ ചരിയുന്ന സംഭവം ഇവിടെ പതിവാണ്. വടക്കു കിഴക്കൻ റെയിൽവേയുടെ അലിപുർഡ്വാർ വിഭാഗമാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ ആദ്യം പങ്കുവച്ചത്.

ലോക്കോ പൈലറ്റായ എസ്. സി ശങ്കറും അസിറ്റൻഡ് ലോക്കോ പൈലറ്റായ ടി. കുമാറുമാണ് അവസരോചിതമായി ട്രെയിൻ നിർത്തി കാട്ടാനകളുടെ ജീവൻ രക്ഷിച്ചത്. കാട്ടാനകൾ പാളം മുറിച്ചു കടക്കുന്നത് ശ്രദ്ധയിൽ പെട്ട ഇവര്‍ ഉടൻതന്നെ ട്രെയിനിന്റെ വേഗം നിയന്ത്രിച്ച ശേഷം ട്രെയിൻ നിർത്തുകയാണ് ചെയ്തത്. വൈൽഡ് ലൈഫ് ട്രസ്റ്റ് ഇന്ത്യയും ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവച്ചിരുന്നു.

അലിപുർഡ്വാർ ആനത്താരയിലൂടെ കടന്നു പോകുന്ന റെയിൽ പാളത്തിൽ ട്രെയിൻ തട്ടി ആനകൾ ചരിയുന്നത് പതിവാണ്. വൈദ്യുത വേലിയിൽ തട്ടിയും ആനകൾക്ക് ജീവൻ സഷ്ടമാകുന്ന സംഭവങ്ങൾ ഈ മേഖലയിൽ കൂടുതലാണ്. ഇതിനെതിരെ കഴിഞ്ഞ വർഷം ഗവൺമെന്റ് പ്രചാരണ പരിപാടികൾ ശക്തമാക്കിയിരുന്നു. വന്യമൃഗങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യതകളെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. അലിപുർഡ്വാർ, ജൽപായ്ഗുരി, ഡാർജിലിങ് മേഖല കേന്ദ്രീകരിച്ചായിരുന്നു ബോധവൽക്കരണം.

English Summary:  Loco Pilots Halt Train To Allow Wild Elephants To Pass

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com