ADVERTISEMENT

പുലിപ്പേടിയില്‍ കൊല്ലം തെന്‍മലയ്ക്കടുത്തുള്ള നാഗമല നിവാസികള്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ പുലി പിടിച്ചു. കൊല്ലപ്പെട്ട പശുവിന്‍റെ അവശിഷ്ടങ്ങളുമായി നാട്ടുകാര്‍ വനംവകുപ്പ് ഓഫിസിനു മുന്നില്‍ പ്രതിഷേധിച്ചു. നാഗമല എസ്റ്റേറ്റിന്റെ പരിസര പ്രദേശങ്ങളിലാണ് പുലി ശല്യം. രാത്രിയില്‍ കാടിറങ്ങുന്ന പുലി വളര്‍ത്തു മൃഗങ്ങളെ പിടികൂടും.

നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയതോടെ പുലിയെ പിടികൂടാനായി വനംവകുപ്പ് കെണി വച്ചു. വന്യമൃഗങ്ങളുടെ ശല്യമുണ്ടാകാതിരിക്കണമെങ്കില്‍ കന്നുകാലികളെ വളര്‍ത്തരുതെന്ന വിചിത്രവാദമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നതെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. അതേസമയം ചില കേസുകളില്‍ നാഗമലക്കാരെ അറസ്റ്റ് ചെയ്തതിന്‍റെ പേരില്‍ ചിലര്‍ ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന സംശയത്തിലാണ് വനംവകുപ്പ്.

English Summary:  Fear grips Nagamala residents due to frequent leopard sighting 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com