ADVERTISEMENT

വനത്തിനുള്ളിൽ ജീവിക്കുന്ന പക്ഷികൾ പൊതുവേ മനുഷ്യരുടെ സാമീപ്യം ഇഷ്ടപ്പെടുന്നവരല്ല. എന്നാൽ ആ പതിവുകളെല്ലാം തെറ്റിച്ച് മനുഷ്യരുമായി കൂട്ടുകൂടാൻ പതിവായി വീട്ടിലെത്തി അദ്ഭുതപ്പെടുത്തുകയാണ് ഒരു ജബൈരു സ്റ്റോർക്ക് പക്ഷി. വടക്കൻ ക്വീൻസ്‌ലൻഡിലുള്ള ഒരു വീട്ടിലാണ് ഫ്രെഡ് എന്നു വിളിക്കുന്ന ജബൈരു സ്റ്റോർക്ക് പക്ഷി പതിവായെത്തുന്നത്.

പിക്കാനിന്നി പ്ലെയിൻസ് വൈൽഡ് ലൈഫ് സാങ്ച്വറിയിലെ മാനേജർമാരായ സല്ലി ഗ്രേ, ഗ്രഹാം വുഡ്സ് എന്നിവരാണ് ഇപ്പോൾ ഫ്രെഡിന്റെ അടുത്ത ചങ്ങാതിമാർ. പതിവായി രാവിലെ ചായ കുടിക്കുന്ന സമയമാകുമ്പോഴേക്കും ഫ്രെഡ് ഇവരുടെ വീട്ടിലെത്തും. അൽപസമയം അടുക്കളയിൽ ചുറ്റിത്തിരിഞ്ഞ ശേഷം ഗ്രഹാമിനൊപ്പം വീടിനോടു ചേർന്നുള്ള അദ്ദേഹത്തിന്റെ വർക്ക് ഷോപ്പിലേക്കു നീങ്ങും. ഏറെനേരം വീട്ടിൽ ചെലവിട്ട ശേഷം ഫ്രെഡ് മടങ്ങിപ്പോവുകയും ചെയ്യും. എന്നാൽ വനത്തിനുള്ളിൽ എവിടെയാണ് ജബൈരുവിന്റെ കൂടെന്ന് സല്ലിക്കും ഗ്രഹാമിനും ഇപ്പോഴുമറിയില്ല.

കുറച്ചു നാളുകൾക്കു മുൻപ് വഴിയരികിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ ഫ്രെഡിനെ ഓസ്ട്രേലിയൻ വൈൽഡ് ലൈഫ് കൺസർവൻസി കണ്ടെത്തി ചികിത്സയും സംരക്ഷണവും നൽകിയിരുന്നു. ആരോഗ്യം വീണ്ടെടുത്ത ശേഷം പക്ഷിയെ പിക്കാനിന്നി പ്ലെയിൻസ് വൈൽഡ് ലൈഫ് സാങ്ച്വറിയിലെത്തിച്ച് തുറന്നു വിടുകയായിരുന്നു. എന്നാൽ വനത്തിനുള്ളിലേക്ക് പറന്നകന്ന ഫ്രെഡ് 24 മണിക്കൂറിനകം തിരികെയെത്തി. പിന്നീടുള്ള ദിവസങ്ങളിൽ സല്ലിയുടെയും ഗ്രഹാമിന്റെയും വീടിന്റെ പരിസരത്ത് സ്ഥിരമായി എത്തിക്കൊണ്ടിരുന്നു.

നിലവിൽ സല്ലിയുടെ വീട്ടിലെയും സാങ്ച്വറിയിലെയും സ്ഥിരാംഗമായി ഫ്രെഡ് മാറിക്കഴിഞ്ഞു. ഓസ്ട്രേലിയൻ ബേർഡ് ആൻഡ് ബാറ്റ് ബാൻഡിങ് സ്കീം പ്രകാരം രജിസ്റ്ററിൽ ചേർത്തപെട്ടിട്ടുള്ള 14 ബ്ലാക്ക് നെക്ക് സ്റ്റോർക്കുകളിൽ ഒരെണ്ണമാണ് ഫ്രെഡ്. ബാൻഡ് നൽകിയതോടെ പക്ഷിനിരീക്ഷകർക്ക് ഫ്രെഡിന്റെ ചലനങ്ങളും വളർച്ചയും നിരന്തരം നിരീക്ഷിക്കാനാവും.

English Summary: Keepers stunned by 'incredible' friendly jabiru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com