ADVERTISEMENT

പുലിയുടെ ആക്രമണത്തിൽ 70കാരന് ദാരുണാന്ത്യം. ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. ഗിർ വനത്തിന്റെ ഭാഗമായ മഹുവാ വനപരിധിയിലാണ് സംഭവം നടന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥനായ ദുഷ്യന്ത് വാസവദ വ്യക്തമാക്കി.

ബുധനാഴ്ച രാവിലെയാണ് 70കാരനായ ഭാനാഭായ് ബരയ്യയെ വനത്തിനു സമീപമുള്ള തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രാമവാസികൾ അറിയിച്ചതനുസരിച്ച് ഇവിടെയെത്തിയ വനംവകുപ്പ് ജീവനക്കാർ കടുവയെ പിടികൂടുന്നതിനായി കെണിയും സ്ഥാപിച്ചു. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം മേഖലയിൽ കൂടിവരുന്നതായി ദുഷ്യന്ത് വ്യക്തമാക്കി.

2015 മുതൽ 2019 വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ഗുജറാത്തിലെ 718 ആളുകള്‍ പുലിയുടെ ആക്രമത്തിന് ഇരയായിട്ടുണ്ട്. 67 ആളുകൾ മരണപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐയുസിഎന്നിന്റെ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിലാണ് പുള്ളിപ്പുലിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. പല്ലിനും നഖങ്ങൾക്കും മറ്റു ശരീരഭാഗങ്ങൾക്കും വേണ്ടി വ്യാപകമായി വേട്ടയാടിയതാണ് ഇവയുടെ എണ്ണം ഇന്ത്യയിൽ ഗണ്യമായി കുറയാൻ കാരണം. കാടു കൈയേറുന്നതും ഭക്ഷ്യലഭ്യത കുറയുന്നതും വാസസഥലം ചുരുങ്ങുന്നതുമൊക്കെയാണ് മൃഗങ്ങൾ കാടിറങ്ങുന്നതിനു പിന്നിൽ.

English Summary: Leopard Kills 70-Year-Old Man In Gujarat's Bhavnagar District

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com