വളർത്താനായി വാങ്ങിയത് വിഷം നീക്കിയ മൂർഖനെ, യുവാവിന് കിട്ടിയത് വിഷപ്പാമ്പിനെ, ഒടുവിൽ?

Man sleeps with 'detoxified' cobra, almost gets killed after shop sends the wrong snake
പ്രതീകാത്മക ചിത്രം
SHARE

വിദേശ രാജ്യങ്ങളിൽ പലരും പാമ്പിനെയും അരുമമൃഗമായി വളർത്താറുണ്ട്. ഇത്തരത്തിൽ വീട്ടിൽ വളർത്താൻ പാമ്പിലെ ഓൺലൈനായി വാങ്ങിയ യുവാവിന് സംഭവിച്ച അബദ്ധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ചൈനയിൽ നിന്നാണ് ഈ വിചിത്രവാർത്ത. വടക്കുകിഴക്കൻ ചൈനയിലെ ഹീലോങ്‌യാങ് പ്രവിശ്യയിലുള്ള ലിയു എന്ന യുവാവാണ് ഓൺലൈൻ സൈറ്റിലൂടെ മൂർഖൻ പാമ്പിനെ വളർത്താൻ വാങ്ങിയത്. വിഷവും പല്ലും നീക്കിയ ശേഷമാണ് സാധാരണയായി വളർത്താനായി പാമ്പുകളെ എത്തിക്കാറുള്ളത്.

ഏകദേശം ഒരു മീറ്ററോളം നീളമുള്ള മൂർഖനെയാണ് യുവാവിന് ലഭിച്ചത്. എന്നാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ഇയാളെ പാമ്പ് കടിച്ചു. ആശുപത്രിയിലെത്തിയപ്പോഴാണ് പാമ്പിന് വിഷമുണ്ടെന്ന കാര്യം തിരിച്ചറിയുന്നത്. മൂർഖന്റെ കടിയേറ്റ യുവാവിന്റെ ജീവനും അപകടത്തിലായിരുന്നു. എന്നാൽ കൃത്യമായ ചികിൽസ ലഭിച്ചതോടെ ഇയാൾ രക്ഷപ്പെട്ടു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പാമ്പിനെ പായ്ക് ചെയ്പ്പോൾ സംഭവിച്ച അബദ്ധമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് വ്യക്തമായത്. വിഷവും പല്ലുമുള്ള മൂർഖനെയാണ് അബദ്ധത്തിൽ യുവാവിന് വളർത്താൻ സൈറ്റ് എത്തിച്ചുനൽകിയത്. ഗ്ലോബൽ ടൈംസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

English Summary: Man sleeps with 'detoxified' cobra, almost gets killed after shop sends the wrong snake

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA