അന്നമൂട്ടിയ മുഖം മറക്കാതെ ‘ലിയോ’; ചിത്രത്തിനു മുന്നിൽ നായയുടെ കണ്ണീർ പ്രണാമം!

The Heartbreaking Way loyal Dog Leo Is Grieving the death of Radhamma
SHARE

ഒരു നായയ്ക്ക് മനുഷ്യനോടുള്ള അപൂർവ സ്നേഹത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. അഞ്ചുമാസം മുൻപ് മരിച്ച ഗൃഹനാഥയുടെ ഛായചിത്രത്തിനു മുന്നിൽ സ്നേഹത്തോടെയും അതിലേറെ സങ്കടത്തോടെയും നിൽക്കുന്ന 'ലിയോ' എന്ന വളർത്തുനായയുടെ ആത്മാർഥമായ സ്നേഹപ്രകടനമാണ് സമൂഹമാധ്യമങ്ങൾ നെഞ്ചേറ്റുന്നത്. 

എടപ്പാൾ പഴയബ്ലോക്ക്‌ ലക്ഷ്മി നിവാസിൽ രാധമ്മ കഴിഞ്ഞ ജനുവരിയിലാണ് മരിച്ചത്. ഇവരുടെ ബന്ധുവിന്റെ വളർത്തുനായയാണ് ലിയോ. മരിക്കുന്നതു വരെ രാധമ്മയുടെ അടുത്ത് വന്ന് പതിവായി ഭക്ഷണം കഴിക്കാറുള്ള ലിയോ മരണശേഷം ഒരാഴ്ച ആ വീട്ടിലേക്കു വന്നില്ല. പിന്നീട് വീട്ടിൽ സ്ഥിരമായി വരാൻ തുടങ്ങിയ ലിയോ കഴിഞ്ഞ ദിവസമാണ് രാധമ്മയുടെ ഫൊട്ടോ ചുവരിൽ തൂക്കിയിരിക്കുന്നത് കണ്ടത്. ഫോട്ടോ കണ്ടതോടെ ആളെ തിരിച്ചറഞ്ഞ ലിയോ പ്രകടിപ്പിച്ച സ്നേഹവും സങ്കടവുമാണ് കാഴ്ചക്കാരിൽ നൊമ്പരമുണർത്തുന്നത്. 

ഫൊട്ടോയിലേക്ക് ഏറെ നേരം നോക്കി നിൽക്കുന്ന ലിയോ പിന്നീട് പത്തുമിനിട്ടിലേറെ സമയം ഫോട്ടോയ്ക്ക് താഴെ ചെന്നു കിടന്നു. രാധമ്മയുടെ മകനും ദൂരദർശൻ ലേഖകനുമായ ഹരികുമാറാണ് ഈ ദൃശ്യം  പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. ലക്ഷക്കണക്കിന് ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. രാധമ്മയുടെ ബന്ധുവായ കൃഷ്ണപ്രിയ സ്കൂളിൽ നിന്ന് വരുന്നവഴിക്ക് വിഴിയിൽനിന്ന് കിട്ടിയതാണ് ലിയോയെ. അന്ന് ഒരുമാസം മാത്രം പ്രായമുള്ള നായ്ക്കുട്ടി സ്കൂൾ വിദ്യാർത്ഥികൾ കയറിയ ഓട്ടോറിക്ഷയ്ക്ക് പിന്നാലെ ഓടിയതോടെ അവർ അതിനെ ഒപ്പം കൂട്ടുകയായിരുന്നു. അങ്ങനെയാണ് അവൾ കുറേപേരുടെ സ്നേഹനിധിയായ 'ലിയോ' ആയി മാറിയത്.

English Summary: The Heartbreaking Way loyal Dog Leo Is Grieving the death of Radhamma

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA