കടിച്ച മൂർഖന്റെ കഴുത്തിന് കുത്തിപ്പിടിച്ചു; ബൈക്കിൽ യുവാവ് ആശുപത്രിയിലേക്ക്; വിഡിയോ!

Man in Karnataka's Ballari walks into hospital with cobra that bit him
SHARE

കടിച്ച മൂർഖൻ പാമ്പിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് ആശുപത്രിയിലേക്ക് പോയ യുവാവിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബന്ധുവിന്റെ ബൈക്കിനു പിന്നിലിരുന്നാണ് മൂർഖൻ പാമ്പുമായി യുവാവ് ആശുപത്രിയിലെത്തിയത്. കർണാടകയിലെ കാമ്പ്ളി താലൂക്കിലെ ബെല്ലാരിയിലാണ് സംഭവം. ഉപ്പരഹള്ളി സ്വദേശിയായ കാഡപ്പ എന്ന 30 വയസുകാരനാണ് പാമ്പിനെ കയ്യിൽ പിടിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കയറിച്ചെന്നത്. പാമ്പുമായി കടന്നുവരുന്ന യുവാവിനെ കണ്ട് ജീവനക്കാർ അമ്പരന്നു.

കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോഴാണ് ഞായറാഴ്ച രാവിലെ കാഡപ്പയയ്ക്ക് പാമ്പുകടിയേൽക്കുന്നത്. ഉടൻ തന്നെ കടിച്ച പാമ്പിന്റെ കഴുത്തിനു പിടിക്കുകയായിരുന്നു. പാമ്പുമായി ബന്ധുവിനൊപ്പമെത്തിയ ഇയാൾക്ക് അവിടെയെത്തിയ ഉടൻ തന്നെ പ്രഥമ ശുശ്രൂഷനൽകി. ആദ്യഡോസ് പ്രതിവിഷവും നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി വിഐഎംഎസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൈയിലാണ് ഇയാൾക്ക് പാമ്പുകടിയേറ്റത്. ഐസിയുവിൽ പ്രവേശിച്ച കാഡപ്പ ഞായറാഴ്ച ഉച്ചയോടെ അപകടനില തരണം ചെയ്തായി ഡോക്ടർമാർ വ്യക്തമാക്കി. ഇയാൾ പിടിച്ചുകൊണ്ടുവന്ന പാമ്പിനെ പിന്നീട് സ്വാഭാവിക ആവാസസ്യവസ്ഥയിൽ തുറന്നുവിട്ടു.

English Summary: Man in Karnataka's Ballari walks into hospital with cobra that bit him

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA