മൃഗശാലയിൽ ഉറങ്ങിക്കിടന്ന ആനയ്ക്ക് മറ്റൊരാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം!

Elephant killed in his sleep by another male at British zoo
Image Credit: Noah's Ark Zoo Farm/Facebook
SHARE

ബ്രിട്ടനിലെ മൃഗശാലയിൽ പാർപ്പിച്ചിരുന്ന കൊമ്പനാന മറ്റൊരു ആനയുടെ ആക്രമണത്തിൽ ചരിഞ്ഞു. നോർത്ത് സോമർസെറ്റിന് സമീപത്തുള്ള നോവ ആർക് സൂ ഫാമിലെ എംചാങ്ക എന്ന ആഫ്രിക്കൻ ആനയാണ് ചരിഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെ ഉറക്കത്തിനിടെയായിരുന്നു ആക്രമണം.

എംചാങ്കയ്ക്കു പുറമേ ജാനാ, ഷാകു എന്നിങ്ങനെ രണ്ട് കൊമ്പനാനകളാണ് ഫാമിലുള്ളത്. എന്നാൽ ഇവയിൽ ഏതാണ് ചരിഞ്ഞ ആനയെ ആക്രമിച്ചതെന്ന വിവരം മൃഗശാലാ അധികൃതർ പുറത്തുവിട്ടിട്ടില്ല. സഫാരി പാർക്കുകളിലും മൃഗശാലകളിലും ആനകളെ പാർപ്പിക്കുന്നത് നിരോധിക്കാൻ പദ്ധതിയിടുന്നതായി ഭരണകൂടം അറിയിച്ച് ദിവസങ്ങൾക്കുള്ളിലാണ് ദാരുണമായ സംഭവം നടന്നത്.

അതേസമയം ആനകൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ പ്രത്യേക സൗകര്യങ്ങൾ ഉണ്ടായിരുന്നതായി അധികൃതർ അറിയിക്കുന്നു. 20 ഏക്കർ സ്ഥലത്താണ് ആനകളെ പാർപ്പിച്ചിരുന്നത്. ഇവയുടെ പരിപാലനത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു. മറ്റു രണ്ടു ആനകൾക്കും പ്രശ്നങ്ങളൊന്നുമില്ലെന്നും എംചാങ്കയുടെ വിയോഗത്തിൽ ജോലിക്കാർ ഏറെ ദുഖിതരാണെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

2014 ലാണ് എംചാങ്കയെയും ജാനായെയും നോവാ മൃഗശാലയിലേക്കെത്തിച്ചത്. 2018ൽ ഷാകുവിനെയും എത്തിച്ചു. പിന്നീടിന്നുവരെ ഏറെ സൗഹൃദത്തിലാണ് മൂന്ന് ആനകളും മൃഗശാലയിൽ കഴിഞ്ഞിരുന്നതെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി. 

അവലംബം: ഡെയ്‌ലി മെയിൽ

English Summary: Elephant killed in his sleep by another male at British zoo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA