വളർത്തു പൂച്ചയെ വരിഞ്ഞുമുറുക്കിയത് പെരുമ്പാമ്പ്; പോർഷെയ്ക്ക് ഇത് പുതുജീവൻ,വിഡിയോ!

Cat saved with CPR after almost being strangled by a python
Grab image from Viralpress you tube video
SHARE

കെട്ടിടം പണി നടക്കുന്നതിന്റ പിന്നിലുള്ള  ഒഴിഞ്ഞ സ്ഥലത്തുനിന്ന് പൂച്ചയുടെ കരച്ചിൽ കേട്ടാണ് ഒരു ജോലിക്കാരൻ അവിടേക്കോടിയെത്തിയത്. വന്നപ്പോൾ കണ്ടത് കൂറ്റൻ പെരുമ്പാമ്പ് വളർത്തുപൂച്ചയായ പോർഷെയെ വരിഞ്ഞു മുറുക്കുന്നതാണ്. തായ്‌ലൻഡിലെ സാമത് പ്രകാനിലാണ് സംഭവം നടന്നത്. കെട്ടിടം പണിക്കാരുടെ താമസസ്ഥലത്തെ വളർത്തു പൂച്ചയാണ് 4 വയസ്സുകാരനായ പോർഷെ. പൂച്ചയെ കണ്ട ഉടൻതന്നെ ഇയാൾ മറ്റു തൊഴിലാളികളെ സഹായത്തിനായി വിളിച്ചു.

ഉടൻതന്നെ ഇവരിലൊരാൾ കമ്പുകൊണ്ട് പെരുമ്പാമ്പിന്റെ തലയിൽ അമർ‍ത്തിപ്പിടിച്ചു. ഇതോടെ പാമ്പ് പൂച്ചയുടെ ശരീരത്തിലെ പിടി അയച്ചു. ഇതോടെ ശ്വാസം കിട്ടാതെ കിടന്ന പൂച്ചയെ ഇവർ നീക്കിയിട്ട് സിപിആർ നൽകി. പൂച്ചയുടെ ശരീരത്തിൽ അമർത്തി തടവുകയും പുറത്ത് തട്ടുകയും ചെയ്തതോടെ പൂച്ച എഴുന്നേറ്റു. സമീപത്തുണ്ടായിരുന്ന ഖുൻ ശ്രിശാവത് ആണ് ഈ ദൃശ്യം പകർത്തിയതും പൂച്ചയ്ക്ക് സിപിആർ നൽകി അതിന്റെ ജീവൻ രക്ഷിച്ചതും. 

പാമ്പിന്റെ പിടിയിൽ നിന്ന് പുറത്തെടുത്തപ്പോൾ പോർഷെയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നാണ് കണ്ടുനിന്നവർ കരുതിയത്. പെട്ടെന്നുതന്നെ പാമ്പിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിഞ്ഞതു കൊണ്ടാണ് പോർഷെയ്ക്ക് ജീവൻ തിരിച്ചുകിട്ടിയത്. പോർഷെ എല്ലാവരുടെയും പ്രിയപ്പെട്ട പൂച്ചയാണെന്നും അതിന് അപകടമൊന്നും സംഭവിക്കാതെ രക്ഷപ്പെടുത്താനായതിൽ‍ സന്തോഷമുണ്ടെന്നും ഖുൻ ശ്രിശാവത് വ്യക്തമാക്കി. പോർഷെയുടെ ആരോഗ്യനില തൃപ്തികരമാണ്. ക്യാംപിൽ തിരിച്ചെത്തിയ പോർഷെയ്ക്ക് നിറയെ വെള്ളവവും മത്സ്യവും നൽകി. ഒപ്പമുള്ള പൂച്ചയ്ക്കൊപ്പം കളിക്കുന്ന ദൃശ്യവും ഇവർ പങ്കുവച്ചിട്ടുണ്ട്. പിടികൂടിയ പാമ്പിനെ പിന്നീട് വനപാലകർക്ക് കൈമാറി.

അവലംബം : വൈറൽപ്രസ് വിഡിയോ

English Summary: Cat saved with CPR after almost being strangled by a python

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA